New Update
വഴിത്തല: ലയണ്‍സ് ക്ലബ്ബ് ഓഫ് വഴിത്തല, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്‌നേഹഭവനം - സൗജന്യ ഭവനദാന പദ്ധതിയുടെ ഭാഗമായി വഴിത്തല തോലാനിക്കുന്നേല്‍ ചിന്നമ്മയ്‌ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം വഴിത്തലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ലയണ്‍സ് ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ അഡ്വ. എ.വി. വാമനകുമാര്‍ നിര്‍വഹിച്ചു.
Advertisment
/sathyam/media/post_attachments/DTCHdlRiRHQMmYTsPCcw.jpg)
ലയണ്‍സ് ക്ലബ്ബ് ഓഫ് വഴിത്തല പ്രസിഡന്റ് സതീശ് ദത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനം പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, മെമ്പര്‍ സന്തോഷ് പത്മനാഭന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us