തൊടുപുഴ: തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് ബഹളി പൂണ്ട സിപിഎം പ്രവർത്തകരും നേതാക്കളും പൊതുസമൂഹത്തെ കടന്നാക്രമിക്കുകയാണെന്നും വാത്തിക്കുടി മുൻ പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് നേതാവുമായ ആലീസ് ഗോപുരത്തെ മർദ്ദിച്ച സിപിഎം പ്രവർത്തകനെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലഘട്ടത്തിലുടനീളം സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കുനേരെ ഇടതുപക്ഷം വിലകുറഞ്ഞ പരാമർശങ്ങൾ നടത്തുകയായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം അത് ശാരിരിക അക്രമത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
നവോത്ഥാന മതിൽ കെട്ടി തങ്ങൾ സ്ത്രീ പക്ഷത്താണ് എന്ന് വരുത്തുവാൻ ശ്രമിച്ചെങ്കിലും കപട മുഖം തിരിച്ചറിഞ്ഞ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീ സമൂഹം വോട്ടിലൂടെ നൽകിയ തിരിച്ചടി സിപിഎമ്മിന് ചെകിടിനേറ്റ പ്രഹരമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സ്ത്രീകൾക്ക് ജീവിതം തന്നെ ദുസഹമായിരിക്കുകയാണ്.
ഭരണത്തിന്റെ മറവിൽ എന്ത് അതിക്രമവും കാട്ടാനുള്ള സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുവാൻ മുഖ്യമന്ത്രി തയ്യാറക്കണമെന്നും അല്ലാത്തപക്ഷം അതി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മഹിളാ കോൺഗ്രസ് മുന്നോട്ടു വരുമെന്നും ഇന്ദു സുധാകരൻ കൂട്ടിചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us