പാചക വാതക വില വർധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം

സാബു മാത്യു
Friday, February 14, 2020

കരിമണ്ണൂർ:  മഹിള കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വില വർധനവിനെതിരെ കരിമണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

ജില്ല പ്രസിഡന്റ് ഇന്ദു സുധാകരൻ നേതൃത്വം നല്കിയ പ്രകടന പരിപാടി ഡി സി സി പ്രസിഡന്റ് അസ്വ ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു.

അസ്വ എസ്. അശോകൻ, ജോൺ നെടിയ പാല, ലീലമ്മ ജോസ്, ഷൈനി അഗസ്റ്റിൻ, നിഷസോമൻ , നൈറ്റ്സി , ബിന്ദു സജീവ്, ഗൗരി സുകുമാരൻ , ഹാജിറ , ബീന ദാസ്. തുടങ്ങിയവർ പ്രസംഗിച്ചു.

×