ഇടുക്കി എം പിയെ സോഷ്യൽ മീഡിയയിൽ പോലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി: ജില്ലാ പോലീസ് ചീഫിന് യൂത്ത് കോൺഗ്രസ്സ് പരാതി നൽകി

സാബു മാത്യു
Saturday, July 20, 2019

ഇടുക്കി:  യൂണിവേഴ്സിറ്റി കോളേജിൽ ഈയിടെ നടന്ന അക്രമങ്ങൾക്കെതിരെയും പി എസ് സിയിൽ നടന്ന അഴിമതിക്കെതിരെയും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ഇടുക്കി എം പി ഡീൻ കുര്യാക്കോസ് സമരപന്തൽ സന്ദർശിക്കുച്ച വാര്‍ത്തക്ക് പോലീസുകാരന്‍ നല്‍കിയ കമന്റിനെതിരെ യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കി .

സമര വാര്‍ത്ത എം പി യുടെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പേജിൽ പോസ്റ്റ്‌ ഇട്ടതിന് താഴെ എം പിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കമന്റ്‌ ചെയ്ത മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഫാരിസ് സുലൈമാൻ എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് യൂത്ത് കോൺഗ്രസ്‌ കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ്‌ ജോജോ ജോസഫ് വെച്ചൂർ ഇടുക്കി ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരിക്കുന്നത് .

×