മുളപ്പുറം സെന്‍റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബത്തിന്‌ വീട്‌ നിര്‍മ്മിച്ചു നല്‍കി

author-image
സാബു മാത്യു
New Update

ഇടുക്കി:  മുളപ്പുറം സെന്‍റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബത്തിന്‌ വീട്‌ നിര്‍മ്മിച്ചു നല്‍കി.

Advertisment

publive-image

കട്ടയ്‌ക്കല്‍ രാജുവിന്‌ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ കൂദാശയും താക്കോല്‍ ദാനവും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ നിര്‍വ്വഹിച്ചു.

വികാരി ഫാ.ബാബു എബ്രാഹം, ഫാ.എബ്രാഹം കാരാമേല്‍, വി.എം.ഫിലിപ്പച്ചന്‍, ജോണ്‍ നെടിയപാല, മനോജ്‌ കോക്കാട്ട്‌, കെ.കെ കുര്യാക്കോസ്‌, തോമസ്‌ വര്‍ഗീസ്‌, ലില്ലിക്കുട്ടി പോള്‍, മനോജ്‌ മാത്യു, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment