സാബു മാത്യു
Updated On
New Update
തൊടുപുഴ: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ക്ഷയരോഗമരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ജില്ലാ റ്റി.ബി. ഓഫീസര്‍ ഡോ. കെ. അനൂപ് നിര്‍വഹിച്ചു.
Advertisment
/sathyam/media/post_attachments/L5TqlDAg7KTsnv7VTOs7.jpg)
ഹോളിഫാമിലി ആശുപത്രി ഫിസിഷ്യന്‍ ഡോ. കെവിന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷയരോഗ യൂണിറ്റ് ഓഫീസര്‍ ഡോ. മഹേഷ് നാരായണന്‍, ഡോ. ജെറിന്‍ റോമിയോ, സീനിയര്‍ ക്ഷയരോഗ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ കെ.ആര്‍. രഘു, ജോഷി ജോര്‍ജ്, തുടങ്ങിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരും ഹോളി ഫാമിലി ആശുപത്രിയും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ ക്ഷയരോഗ ഓഫീസര്‍ ഡോ. കെ. അനൂപ് ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. ജോണ്‍സി മരിയയ്‌ക്ക് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us