New Update
മുട്ടം: സംസ്ഥാന ഹൈവേയുടെ ഭാഗമായ മുട്ടം - കരിങ്കുന്നം റോഡില്‍ ചള്ളാവയല്‍ മുതല്‍ വിച്ചാട്ട്‌കവല വരെ റോഡിനിരുവശവും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. ഇത് നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരെ നേരില്‍ കണ്ട് പറഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Advertisment
മണ്‍കൂനകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന മണ്‍കൂനകള്‍ നീക്കം ചെയ്യാത്ത അധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us