നെയ്യശ്ശേരി: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ 1996-97 ബാച്ചിന്റെ ഒന്നാമത് സര്‍ഗ്ഗ സംഗമവും അവര്‍ നിര്‍മ്മിച്ചു നല്‍കിയ കിഡ്‌സ് പാര്‍ക്കിന്റെ സമര്‍പ്പണവും ബുധനാഴ്‌ച്ച നടന്നു. മുന്‍ ഹെഡ്‌മാസ്റ്റര്‍ പി.എ. ഉതുപ്പ് ഉദ്‌ഘാടനം ചെയ്‌തു.
/sathyam/media/post_attachments/bK7DJpPqBBLeOqr5EnZa.jpg)
നയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിന്നും 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ 1996-97 ബാച്ചിലെ 36 പൂര്‍വ്വവിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളോടൊപ്പം അവരുടെ മാതൃവിദ്യാലയത്തില്‍ സര്‍ഗ്ഗസംഗമം എന്ന പേരില്‍ ഒത്തുകൂടുകയായിരുന്നു. ഈ അവസരത്തില്‍ ഇനിയുള്ള തലമുറയിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ മുറ്റത്ത് കിഡ്‌സ് പാര്‍ക്കും അവര്‍ സമര്‍പ്പിച്ചു.
മുന്‍ ഹെഡ്‌മാസ്റ്റര്‍ ഉതുപ്പച്ചന്‍ സാര്‍ സര്‍ഗ്ഗസംഗമവും കിഡ്‌സ് പാര്‍ക്കും ഉദ്‌ഘാടനം ചെയ്‌തു. അദ്ധ്യാപകരായ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലൂസിറ്റ, അദ്ധ്യാപകരായ എന്‍.എ.ജയിംസ്, മേരി , എബ്രാഹം, സാജു, സൂസന്ന എന്നിവരും വാര്‍ഡ് മെമ്പര്‍ ശിവന്‍കുട്ടിയും ആശംസ അര്‍പ്പിച്ചു സംസാരിച്ചു. അടുത്ത വര്‍ഷം ഈ അങ്കണത്തില്‍ വീണ്ടും ഒത്തുചേരാം എന്ന തീരുമാനമെടുത്താണ് കൂട്ടുകാര്‍ പിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us