അച്ചാമ്മ തോമസ്‌ പൈനാലിന്റെ നോവല്‍ പ്രകാശനം ഓഗസ്റ്റ്‌ 11-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  അച്ചാമ്മ തോമസ്‌ പൈനാല്‍ രചിച്ച അമ്മയും മകനും അവരുടെ സ്‌നേഹത്തിന്റെ പാതയില്‍ നോവലിന്റെ പ്രകാശനം ഓഗസ്റ്റ്‌ 11-ന്‌ തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തില്‍ നടക്കും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ ചേരുന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി ഉദ്‌ഘാടനം ചെയ്യും.അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. പുസ്‌തക പ്രകാശനം നിര്‍വഹിക്കും.

Advertisment

publive-image

ന്യൂമാന്‍ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌ പുസ്‌തകം ഏറ്റുവാങ്ങും. ഉപാസന ഡയറക്‌ടര്‍ ഫാ.ഷിന്റോ കോലത്തുപടവില്‍ അധ്യക്ഷത വഹിക്കും. തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളി വികാരി ഫാ. ജോസഫ്‌ മക്കോളില്‍, സാഹിത്യവേദി പ്രസിഡന്റ്‌ മധു പത്മാലയം, താബോര്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍, വനിതാ വേദി പ്രസിഡന്റ്‌ പ്രൊഫ. കൊച്ചുത്രേസ്യ തോമസ്‌,

വാര്‍ഡ്‌ കൗണ്‍സിലര്‍ എം.കെ. ഷാഹുല്‍ ഹമീദ്‌, ദീപിക ബ്യൂറോ ചീഫ്‌ ജെയ്‌സ്‌ വാട്ടപ്പിള്ളില്‍, കാവ്യകഥാവേദി പ്രസിഡന്റ്‌ വില്‍സണ്‍ ജോണ്‍, മാധ്യമപ്രവര്‍ത്തകന്‍ സാബു നെയ്യശ്ശേരി, ഡി.സി.എല്‍ കേന്ദ്രസമിതിയംഗം തോമസ്‌ കുണിഞ്ഞി, കീരികോട്‌ നവകേരള ലൈബ്രറിയിലെ ആല്‍ഫിന ഷെറീഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

പി.റ്റി.തോമസ്‌ പൈനാല്‍ സ്വാഗതവും അച്ചാമ്മ തോമസ്‌ നന്ദിയും പറയും. അമ്പിളി ആന്‍ഡ്‌ പാര്‍ട്ടി, ആര്യ സജി തുടങ്ങിയവരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Advertisment