തൊടുപുഴ ഞറുക്കുറ്റി പന്തയ്ക്കൽ മേരി വർഗീസ് നിര്യാതയായി

സാബു മാത്യു
Friday, February 14, 2020

തൊടുപുഴ: ഞറുക്കുറ്റി പന്തയ്ക്കൽ പരേതനായ വര്ഗീസിന്റെ മകൾ മേരി വര്ഗീസ് (മർഗരീത്ത-80) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് മുതലക്കോടം സെന്റ്ജോർജ് പള്ളിയിൽ.

മാതാവ് മറിയം തഴുവംകുന്ന്‌ കാരക്കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ : ഫാ .ജോസ് പന്തയ്ക്കൽ സി എസ്‌ ടി (കോഴിക്കോട് ) പി വി ജോർജ് (ഞറുക്കുറ്റി), ഫിലോമിന സണ്ണി,കൊച്ചുമുട്ടം (പൈങ്ങോട്ടൂർ ), പരേതരായ മാത്യു ,സിസ്റ്റർ ആൻസിൽ എസ്‌. എച്ച്.

×