അസത്യപ്രചരണങ്ങള്‍ കൊണ്ട്‌ ജനങ്ങളെ കബളിപ്പിക്കാനാണ്‌ ഇടതുമുന്നണി വീണ്ടും ശ്രമിക്കുന്നതെന്ന്‌ പി.ജെ.ജോസഫ്‌

author-image
സാബു മാത്യു
New Update

പുറപ്പുഴ: അസത്യപ്രചരണങ്ങള്‍ കൊണ്ട്‌ ജനങ്ങളെ കബളിപ്പിക്കാനാണ്‌ ഇടതുമുന്നണി വീണ്ടും ശ്രമിക്കുന്നതെന്ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ കുറ്റപ്പെടുത്തി. 5 വര്‍ഷത്തിനിടയില്‍ തൊടുപുഴ മേഖലയില്‍ ജനങ്ങളാഗ്രഹിച്ച വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ കഴിയാതെ പരാജയപ്പെട്ട വ്യക്തിയെ ജനങ്ങള്‍ ഇക്കുറി തിരസ്‌ക്കരിക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

Advertisment

പുറപ്പുഴ മണ്‌ഡലം യു ഡി എഫ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‌ഡലം യു ഡി എഫ്‌ ചെയര്‍മാന്‍ തോമസ്‌ പയറ്റ്‌നാല്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ ഡി സി സി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌, എസ്‌ അശോകന്‍, പ്രൊഫ. എം.ജെ.ജേക്കബ്ബ്‌, ജോണ്‍ നെടിയപാല, ജിമ്മി മറ്റത്തിപ്പാറ, എന്‍.ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്‌, ഏലിക്കുട്ടി മാണി, തമ്പി എരുമേലിക്കര, എ.കെ. ഭാസ്‌കരന്‍, സോമി വട്ടക്കാട്ട്‌, മനോഹര്‍ നടുവിലേടത്ത്‌, ടോമിച്ചന്‍ മുണ്ടുപാലം, ജോസഫ്‌ ജോണ്‍, റെനീഷ്‌ മാത്യു, ജിജി വര്‍ഗീസ്‌, രാജേശ്വരി ഹരിധരന്‍, ബേബി പൈങ്കുളംകുന്നേല്‍, വി.എ. ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment