തൊടുപുഴ: തൊടുപുഴ താലൂക്ക് മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് സൊസൈറ്റി പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ താലൂക്കിലെ റബ്ബര്‍ വ്യാപാര മേഖലയില്‍ കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് 1964 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘമാണിത്.
/sathyam/media/post_attachments/PEFBpE7Ce2JgmShH7CCn.jpg)
സര്‍ക്കാര്‍ ഹില്ലിഅക്വാ കുപ്പി വെള്ള വ്യാപാരത്തിനുള്ള ഇടുക്കി ജില്ലാ ഏജന്‍സി, നീതി മെഡിക്കല്‍ സ്റ്റോര്‍, റബ്ബര്‍ പാല്‍ സംഭരണം, ഒട്ടുപാല്‍ ചന്ത, കാര്‍ഷിക ഉപകരണങ്ങളുടെ ഡിപ്പോ എന്നിവ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. നീതി മെഡിക്കല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രൊഫ. എം.ജെ. ജേക്കബ്ബ് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, ന്യൂമാന്‍ കോളേജ് ഹിസ്റ്ററി വിഭാഗം തലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us