കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പിനു പിന്നാലെ സഹോദരനെ മറയാക്കി എം പി നടത്തിയിരിക്കുന്ന ഒരു ഭൂമി തട്ടിപ്പുകൂടി പുറത്തു വന്നിരിക്കുകയാണെന്ന്‌ പി ടി തോമസ്‌ എം.എല്‍.എ.

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ മറവില്‍ നടന്ന ഭൂമി കൈയ്യേറ്റത്തെ സംബന്ധിച്ച്‌നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി പൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന്‌ പി.ടി.തോമസ്‌എം.എല്‍.എ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Advertisment

publive-image

ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി വകുപ്പിന്റെചുമതലയുള്ള കാലത്ത്‌ ലാവലിന്‍ കേസ്‌ ഉത്ഭവിക്കാന്‍ കാരണമായ പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതിയുടെ വിപുലീകരണഘട്ടത്തില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ നിരവധിയേക്കര്‍ സ്ഥലം വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും റിസോര്‍ട്ട്‌ നിര്‍മ്മിക്കുകയും ചെയ്‌ത നടപടിയെ സംബന്ധിച്ചുള്ള്‌ ജില്ലാ കളക്‌ടറുടെയും ദേവികുളം സബകളക്‌ടറുടെയുംവിശദമായ റിപ്പോര്‍ട്ടടങ്ങിയ ഫയലാണ്‌ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പൂഴ്‌ത്തി വച്ചിരിക്കുന്നതെന്നും പി ടിതോമസ്‌ എം.എല്‍.എ ആരോപിച്ചു.

ഇത്‌ പൂഴ്‌ത്തി വയ്‌ക്കുന്നതിന്‌ മുഖ്യകാരണം പള്ളിവാസലില്‍ ബ്ലോക്ക്‌ നമ്പര്‍ 15 പ്രദേശത്ത്‌ഇടുക്കി എം.പി.യുടെ സദോഹരന്‍ വ്യാജപട്ടയമുണ്ടാക്കി ഭൂമി കൈയ്യേറിയിട്ടുണ്ട്‌ എന്നുള്ളതും പ്ലം ജൂഡി എന്ന റിസോര്‍ട്ട്‌ ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെ നിര്‍മ്മിച്ചിട്ടുള്ളതും ഈ രണ്ടു പ്രധാന കൈയ്യേറ്റക്കാര്‍ക്കും പ്രയാസങ്ങളുണ്ടാകും എന്നുള്ള കാരണത്താലാണ്‌ ഫയല്‍ പൂഴ്‌ത്തിവച്ചിരിക്കുന്നതെന്നും പി.ടി.തോമസ്‌ പറഞ്ഞു.

ഇതു സംബന്ധിച്ച്‌ ഒരുഘട്ടത്തില്‍ വിജിലന്‍സ്‌ അന്വേഷണം തുടങ്ങുകയും ക്വിക്ക്‌ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. പിന്നീട്‌ഈ ഫയല്‍ അനങ്ങിയിട്ടില്ല. ഏറ്റവും തന്ത്രപ്രധാനമായ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ സ്ഥലമാണിത്‌.

പള്ളിവാസലില്‍ പെന്‍സ്റ്റോക്ക്‌പൈപ്പ്‌ ലൈന്‍ വരുന്നതിന്റെ സമീപത്തായി റവന്യൂവകുപ്പ്‌ തരിശ്‌ എന്ന രേഖപ്പെടുത്തിയ പ്രദേശത്ത്‌ മനോഹരന്‍ എന്ന പട്ടികജാതിവിഭാഗത്തില്‍പ്പെട്ടയാളെ മറയാക്കി കൊട്ടാക്കമ്പൂരില്‍ എം പി ഭൂമി കൈയ്യേറ്റം നടത്തിയതുപോലെ തന്നെ എം പി യുടെ സഹോദരന്‍ഭൂമി തട്ടിയെടുക്കുകയും അത്‌ മറിച്ച്‌ വിറ്റ്‌ കോടിക്കണക്കിന്‌ രൂപ സമ്പാദിക്കുകയും ചെയ്‌തിരിക്കുന്നു.

ഈ കാര്യങ്ങളെ സംബന്ധിച്ച്‌ കേരള നിയമസഭ പരിസ്ഥിതി കമ്മിറ്റി പഠനം നടത്തുകയും ശക്തമായ നടപടി എടുക്കണമെന്ന്‌ ശുപാര്‍ശ ചെയ്‌തിട്ടുള്ളതാണ്‌.ഈ നടപടിയെ സംബന്ധിച്ച്‌ 13.02.2019-ല്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി പറഞ്ഞിരിക്കുന്നത്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ വകയായിരുന്ന ഈ സ്ഥലത്ത്‌ റോഡ്‌ നിര്‍മ്മിക്കാന്‍ ആര്‌ അനുമതി നല്‍കിയെന്നും ഇവര്‍ക്കെതിരെ ഭൂസംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്നും ജില്ലാ കളക്‌ടര്‍ക്ക്‌ ശുപാര്‍ശ ചെയ്‌തിട്ടുള്ളതുമാണ്‌.

ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയലാണ്‌ കഴിഞ്ഞഒന്നരവര്‍ഷമായി യാതൊരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി പൂഴ്‌ത്തിവച്ചിരിക്കുന്നത്‌. പ്രളയകാലത്ത്‌ ഈ സ്ഥലം കൈയ്യേറിനിര്‍മ്മിച്ച പ്ലം ജൂഡി റിസോര്‍ട്ടില്‍ നിന്നും വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത്‌ ഭാഗ്യം കൊണ്ടു മാത്രമാണ്‌. കെ.എസ്‌.ഇ.ബി.യുടെ തന്ത്രപ്രധാനമായ സ്ഥലം കൈയ്യേറുകയും അവിടെ റിസോര്‍ട്ട്‌ നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വിശദമായഅന്വേഷണം നടത്തണമെന്നും പി.ടി.തോമസ്‌ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഭൂമി കൈയ്യേറ്റങ്ങളുടെയും പട്ടികജാതിക്കാരെ മറയാക്കിയുള്ള തട്ടിപ്പിന്റെയും പ്രതീകമായി ഇടുക്കി എം.പി. മാറിയിരിക്കുകയാണെന്നും പി.ടി.തോമസ്‌ പറഞ്ഞു. ഏഴാംതവണയും എം പി ഒരു രേഖയും ഹാജരാക്കാത്തതോടുകൂടി താന്‍തന്നെ നടത്തിയ തട്ടിപ്പാണിതെന്ന്‌ എം പി സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തന്നെ ഭാഗമായ സബ്‌ കളക്‌ടര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതെ തട്ടിപ്പു നടത്തി നടക്കുന്ന ആളെയാണോ എം.പി. സ്ഥാനത്തേയ്‌ക്ക്‌ മത്സരിപ്പിക്കുന്നതെന്ന്‌ ഇടതുമുന്നണിവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ്‌ രേഖകള്‍ ഹാജരാക്കാത്തതെന്ന്‌ ഇടുക്കിയിലെ ജനങ്ങളോട്‌ എംപി വിശദമാക്കണം. കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പിനു പിന്നാലെയാണ്‌ സഹോദരനെ മറയാക്കി എം പി നടത്തിയിരിക്കുന്ന ഒരു ഭൂമിതട്ടിപ്പുകൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌.

മുഖ്യമന്ത്രിയെ സ്വാധീനിച്ച്‌ എം പി ഈ ഫയല്‍ പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നുംപി ടി തോമസ്‌ ആരോപിച്ചു. ആ ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. നിര്‍ത്തിവച്ച വിജിലന്‍സ്‌ അന്വേഷണം പുനരാരംഭിക്കണം. ഇടുക്കിജില്ലാ കളക്‌ടറും സബ്‌ കളക്‌ടറും നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ ശക്തമായ നടപടികള്‍ റവന്യൂ വകുപ്പ്‌ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും നീതിപൂര്‍വ്വമായ ഒരുഅന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ജനങ്ങള്‍ വിധിയെഴുതട്ടെയെന്നും പി.ടി. പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പാര്‍ലമെന്റ്‌ മണ്‌ഡലംപ്രസിഡന്റ്‌ ബിജോ മാണി, ജോണ്‍ നെടിയപാല, മനോജ്‌ കോക്കാട്ട്‌, ഷാഹുല്‍ ഹമീദ്‌ എന്നിവരും തൊടുപുഴയില്‍ നടത്തിയവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment