സാബു മാത്യു
Updated On
New Update
Advertisment
വഴിത്തല: പുറപ്പുഴ കരിങ്കുന്നം റോഡരികില്‍ കഴിഞ്ഞ ദിവസം രാത്രി ചാക്കുകളില്‍ നിറച്ച് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുത്തു. പുറപ്പുഴ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കരിങ്കുന്നം പോലീസും നടത്തിയ പരിശോധനയില്‍ മൂവാറ്റുപുഴയിലുളള ഒരു സ്വകാര്യസ്ഥാപനമാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തുകയും സ്ഥാപന ഉടമയക്ക് നോട്ടീസ് നല്‍കി മാലിന്യം പൂർണ്ണമായും നീക്കം ചെയ്യിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു.
ഇത്തരം പ്രവൃത്തികള്‍ക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണി അറിയിച്ചു.