തൊടുപുഴ: തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 രൂപയാക്കി ഉയര്‍ത്തണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി തൊടുപുഴ റിജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/qW6fGWeEFPspceeVmo21.jpg)
കേരളത്തിലും കേന്ദ്രത്തിലും ഭരണം നടന്ന ഇടതുപക്ഷ ബിജെപി സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുവരുന്ന സാമ്പത്തികനയങ്ങള്‍ തൊഴില്‍ മേഖലകളില്‍ സ്‌തംഭനാവസ്ഥ സൃഷ്ടിക്കുകയാണ്. നാടിന്റെ വികസനത്തിന്റെ പേരില്‍ വമ്പന്‍ മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി വരുത്തി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ക്ക് അധികകാലം ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിലും, പാചകവാതകങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചതിലും, നിത്യോപയോഗ വസ്‌തുക്കളുടെ വില വര്‍ദ്ധനവിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് പി. എസ്. സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു.
പിടി തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ഇ. എം. ആഗസ്‌തി, എ കെ മണി, മലയാലപ്പുഴ ജേ്യാതിഷ്‌കുമാര്‍, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.കെ. ഷാഹുല്‍ ഹമീദ് സ്വാഗതവും, ബി. രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us