New Update
തൊടുപുഴ: ഡയറ്റ് ലാബ് യു പി സ്‌കൂളില്‍ റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ് പഠനോപകരണ വിതരണം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വി.എസ്. സെയ്‌തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
Advertisment
കഴിഞ്ഞ 3 വര്‍ഷമായി സെയ്‌തുമുഹമ്മദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി വരുന്നു. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മൂസ, വൈസ് പ്രസിഡന്റ് ഷാജി ഉണ്ടപ്ലാവില്‍, പൂര്‍വ്വവിദ്യാര്‍ത്ഥി എം.എസ്. അബ്‌ദുള്‍ നാസര്‍, സ്‌കൂള്‍ ഇന്‍ ചാര്‍ജ് സ്വപ്‌ന, അദ്ധ്യപാകരായ ജോര്‍ജ് വര്‍ഗീസ്, കുഞ്ഞുമോള്‍ ലൂയിസ്, സല്‍മാബി, റജ്‌ന കെ ജോര്‍ജ്, പി.എസ്. ഷീബ എന്നിവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us