Advertisment

ഗുജറാത്തിലെ ഗാന്ധി നഗറില്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ പത്താമത്‌ നാഷണല്‍ ഗ്രാസ്‌റൂട്ട്‌സ്‌ ഇന്നവേഷന്‍ അവാര്‍ഡിന്‌ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി ശൗര്യാമാക്കല്‍ റോയി മാത്യു അര്‍ഹനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സ്‌കൂള്‍, കോളേജ്‌ വിദ്യാഭ്യാസത്തിന്‌ ശേഷം പിതൃസ്വത്തായി കിട്ടിയ പത്തേക്കര്‍ കൃഷിയിടത്തില്‍ നാല്‌പതു വര്‍ഷത്തിലേറെയായി റബര്‍ കൃഷി നടത്തിവന്നിരുന്ന സ്ഥലത്ത്‌ റബറിന്‌ വിലയില്ലാതായതോടെ ജാതി കൃഷി ചെയ്‌തുവരികയായിരുന്നു റോയി.

Advertisment

പതിനഞ്ചു വര്‍ഷം മുന്‍പ്‌ പ്രത്യേകമായി ബഡ്‌ ചെയ്‌ത്‌ വികസിപ്പിച്ചെടുത്ത ഇരുന്നൂറോളം ജാതിയില്‍ ഒരു നെടുപ്പില്‍ തന്നെ രണ്ടും മൂന്നും നാലും കായ്‌കള്‍ ഉല്‍പാദിപ്പിക്കുന്ന ഇനം കൃഷി ചെയ്യുവാന്‍ തുടങ്ങി.

publive-image

ഈ ജാതിയുടെ കാഴ്‌ചകള്‍ പി.ഡി.എസ്‌ .വഴി ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ഫൗണ്ടേഷന്‌ കൈമാറുകയും അവിടെ നിന്നെത്തിയ ശാസ്‌ത്രജ്ഞര്‍ കൃഷിയിടം കാണുകയും സാബിള്‍ കോഴിക്കോട്‌ പെരുവണ്ണാമൂഴിയിലെ റിസേര്‍ച്ച്‌ സെന്ററില്‍ പരിശോധനക്ക്‌ വിധേയമാക്കി ഈ ജാതി പത്രിയില്‍ ഇരുപത്തഞ്ചു ശതമാനം ഓയില്‍ കണ്ടന്റ്‌ ഉള്ളതായി കണ്ടെത്തുകയുമായിരുന്നു. ഇത്‌ കണ്ടെത്തിയതോടെ അദ്ദേഹത്തെ ഗുജറാത്തിലേക്ക്‌ വിളിക്കുകയായിരുന്നു.

അവിടെയെത്തിയ ശേഷമാണ്‌ അവാര്‍ഡ്‌ വിവരം അദ്ദേഹത്തെ അറിയിച്ചത്‌.കൃഷിയിടത്തില്‍ ഇടവിളയായി കൊക്കോയും, റമ്പുട്ടാന്‍ കൃഷിയും ഉണ്ട്‌. ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി സ്വന്തം സ്ഥലത്ത്‌ നിര്‍മ്മിച്ച കുളത്തില്‍ നിന്നും ജലം പമ്പ്‌ ചെയ്‌ത്‌ ചെലവു കുറഞ്ഞ രീതിയില്‍ വയറിംഗ്‌ പൈപ്പ്‌ ഉപയോഗിച്ച്‌ പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്റില്‍ ജാതി, കൊക്കോ, റമ്പുട്ടാന്‍ തുടങ്ങിയവയുടെ ചുവട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പ്രിഗ്‌ളറിലൂടെ കൃഷിയിടം നനയ്‌ക്കുന്നു.

എണ്‍പത്തേഴു വയസുണ്ടെങ്കിലും പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്ന അമ്മയും മുത്തോലപുരം സ്വദേശിനിയായ ഭാര്യ ടെസ്സിയും മക്കളായ മാത്യൂസ്‌ റോയിയും (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌) ,ജോണ്‍സ്‌ റോയി (ബികോം വിദ്യാര്‍ത്ഥി) യുടെയും മുഴുവന്‍ സമയ സപ്പോര്‍ട്ടാണ്‌ തന്റെ ജീവിതവിജയമെന്ന്‌ റോയി പറയുന്നു.

റോയി മാത്യു.9447612610.

Advertisment