സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി – കേരള വനിതാ കമ്മീഷൻ കലാലയജ്യോതി -ബോധവത്കരണ ക്ലാസ്സ്

സാബു മാത്യു
Thursday, July 11, 2019

ഇടുക്കി:  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ഇടുക്കി ജില്ലയുടെയും കേരള വനിതാ കമ്മീഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രീയ വിദ്യാലയം പൈനാവിൽ വച്ച് കലാലയജ്യോതി എന്ന പേരിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സ്ത്രീശാക്തീകരണം, ക൱ൺസിലിംഗ്, സൈബ൪ കുറ്റകൃത്യങ്ങള്‍, കരിയ൪ വികസനം, ലഹരി പദാര്‍ത്ഥങ്ങളുടെ ദോഷവശം എന്നീ വിഷയങ്ങളിൽ കരിയ൪ ഗൈഡന്‍സ് വിദഗ്ധൻ ബാബു പള്ളിപ്പാട്ട് ക്ലാസ്സ് നയിച്ചു. കേന്ദ്രീയ വിദ്യാലയത്തിലേയും MRS പൈനാവിലേയും 250 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ നല്ല വശങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നതിനും മോശം പ്രവണതകൾ നിരുത്സാഹപ്പെടുത്തുന്നതിനും ലക്ഷ്യബോധത്തോടെ വിദ്യാഭ്യാസത്തെ സമീപിക്കുന്നതിനും അച്ചടക്കബോധം, പ്രകൃതി സ്നേഹം, ജെന്‍റ൪ അവേര്‍നെസ്സ്, പൊതുവിഞ്ജാനം എന്നീ വിഷയങ്ങളിൽ വ്യക്തമായ ഒരു കാഴ്ചപ്പാട് വിദ്യാര്‍ത്ഥികളിൽ വളര്‍ത്തിയെടുക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനും ഇതുപോലെയുള്ള ക്ലാസ്സുകളിലൂടെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയും വനിതാ കമ്മീഷനും ലക്ഷ്യമിടുന്നു. കുട്ടികളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി ക്ലാസ്സിലൂടെ നല്‍കാൻ കഴിഞ്ഞു.

വനിതാ കമ്മീഷൻ ഡയറക്ട൪ സൂപ്രണ്ട് ഓഫ് പോലീസ് വി. യു. കുര്യാക്കോസ്, എസ്‌പി‌സി അസിസ്റ്റന്‍റ് ജില്ലാ നോഡൽ ഓഫീസ൪ എസ്. ആര്‍. സുരേഷ് ബാബു, സ്കൂൾ പ്രിന്‍സിപ്പാൾ രമേഷ് ചന്ദ്ര മീണ,   അദ്ധ്യാപകരായ പ്രദീപ്, ലിഖിയ മോഹനന്‍, സിനി സെബാസ്റ്റ്യൻ എന്നിവ൪ ടി പരിപാടിയിൽ പങ്കെടുത്തു.

×