തൊടുപുഴ: അയല്‍വാസി തടി വെട്ടി കടത്തിയ സംഭവത്തില്‍ പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന മണ്ണാര്‍മറ്റത്തില്‍ അമ്മിണി ഹരിദാസിന്റെ പുരയിടത്തില്‍ നിന്നാണ് തടികള്‍ അപഹരിച്ചത്. മഹാഗണി, പ്ലാവ്, തേക്ക്, കശുമാവ് ഉള്‍പ്പെടെ 12 തടികളാണ് നഷ്‌ടപ്പെട്ടത്.
കൂടാതെ നീലഗിരി കാപ്പി, നാരകം, കുരുമുളക് എന്നിവയും വെട്ടിനശിപ്പിച്ചു.ഇവര്‍ ജോലിയ്‌ക്ക് പോയ സമയത്താണ് തടികള്‍ വെട്ടിയെടുത്തത്. തടികള്‍ അപഹരിച്ചതുമായി ബന്ധപ്പെട്ട് കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കുവാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു.
അതിരുകയ്യാല തിരിഞ്ഞു കിടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയിട്ടും പോലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട്.
ജനങ്ങള്‍ നിയമം കയ്യിലെടുത്ത് അടിപിടിയോ കൊലപാതകമോ ഉണ്ടായശേഷം കേസില്‍ ഇടപെടാമെന്ന നിലപാട് പോലെയാണ് പോലീസ് നടപടിക്രമങ്ങള്‍.
ലോ ആന്റ് ഓര്‍ഡര്‍ സംരക്ഷിക്കേണ്ട പോലീസ് അന്വേഷണം നടത്തണമെങ്കില്‍ ഭരണകക്ഷി നേതാക്കളോ ഉന്നതപോലീസ് ഉദ്യോഗസ്ഥരോ ഇടപെടണമെന്ന നിലപാടുകളാണ് പലപ്പോഴും നാട്ടില്‍ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള നിലപാടാണ് കരിങ്കുന്നം പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്തും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us