തൊടുപുഴ: വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് ശ്രീദുര്‍ഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല നിവേദ്യവും മാര്‍ച്ച് 11, 12, 13 തിയതികളില്‍ നടക്കും. തിരുവുത്സവത്തോട് അനുബന്ധിച്ച് പൊങ്കാല, കളമെഴുത്തും പാട്ട്, പാഠകം, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, സംഘനൃത്തം, തിരുവാതിര, ഭക്തിഗാനസുധ, ബാലെ, നാരായണീയ പാരായണം, താലപ്പൊലി ഘോഷയാത്ര, ദേശഗുരുതി എന്നിവ നടക്കും.
11 ന് രാവിലെ 5.00 ന് പള്ളി ഉണര്‍ത്തല്‍, 5.30 ന് നിര്‍മ്മാല്യ ദര്‍ശനം, 6.00 ന് മലര്‍ നിവേദ്യം, 6.30 ന് ഉഷ പൂജ ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട് വൈകിട്ട് 6.30 വിശേഷാല്‍ ദീപാരാധന 7.30 ന് കളം എഴുത്തും പാട്ട് തുടര്‍ന്ന് പ്രസാദഊട്ട് എന്നിവ ക്ഷേത്രത്തില്‍ നടക്കും
/sathyam/media/post_attachments/kvrLrIr3bB5iqtxS1BKM.jpg)
അരങ്ങില്‍ : രാവിലെ 6.00 മുതല്‍ ശ്രീകൃഷ്‌ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 11.00 മുതല്‍ വിദ്വാന്‍ ശ്രീവത്സം വേണുഗോപാല്‍ അവതരിപ്പിക്കുന്ന പാഠകം, കഥ ത്രിപുരദഹനം.
6 ന് ചെണ്ടമേളം 8.45 മുതല്‍ വിവിധ നൃത്തനൃത്ത്യങ്ങള്‍ വിസ്‌മയ, കല്ല്യാണി, ആയില്യ രമേശ്, ദേവനന്ദ സുമേഷ്, ഗൗരിനന്ദ, ഉത്ര, കൃഷ്‌ണേന്ദു എന്നിവര്‍ അവതരിപ്പിക്കുന്ന രംഗ പൂജ, മേഘ്‌ന മുരളി, അനന്യ രമേശ്, ജ്യോതിക ബിനീഷ്, ആദിത്യ മനോജ്, നിവേദ്യ അനൂപ്, ദേവിക, ദേവനന്ദ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ശിവസ്‌തുതി. അഭിരാമി അനില്‍കുമാര്‍, കാര്‍ത്തിക രാജന്‍, രശ്‌മി രമേശ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ദേവിസ്‌തുതി
ഉത്ര ജൂബിന്‍ അവതരിപ്പിക്കുന്ന ഹരികഥ ദേവനന്ദ, അനന്യ രമേശ്, ആദിത്യ മനോജ്, മേഘ്‌ന മുരളി, കാര്‍ത്തിക രാജന്‍, ജ്യോതിക ബിനീഷ്, ആദിത്യ മനോജ്, നിവേദ്യ അനൂപ്, മാളു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കൃഷ്‌ണ ലീല, വിസ്‌മയ കല്ല്യാണി, ആയില്യ രമേശ്, ദേവനന്ദ, അനന്യ രമേശ്, മാളു, കാര്‍ത്തിക രാജന്‍, കാവ്യ, ദേവനന്ദ സുമേഷ് എന്നിവ് ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഘ നൃത്തം എന്നിവ നടക്കും 10.00 ന് ശ്രീദുര്‍ഗ്ഗ വതിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര.
12 ന് രാവിലെ 5.00 ന് പള്ളി ഉണര്‍ത്തല്‍, 5.30 ന് നിര്‍മ്മാല്യ ദര്‍ശനം,6.00 ന് മലര്‍ നിവേദ്യം, 6.30 ന് ഉഷ പൂജ 7.00 ന് ഗണപതി ഹോമം, 8.00 ന് പൊങ്കാല, പെങ്കാല അഗ്നി പ്രോജ്ജ്വലനം ഡോ. സിന്ധു രാജീവ്, 10.30 ന് പൊങ്കാല നിവേദ്യം 11.30 പ്രസാദം ഊട്ട് വൈകിട്ട് 6.30 വിശേഷാല്‍ ദീപാരാധന 8.30 ന് പ്രസാദം ഊട്ട് എന്നിവ ക്ഷേത്രത്തില്‍ നടക്കും.
അരങ്ങില്‍ രാവിലെ 7.30 മുതല്‍ ശശിധരന്‍ പൂമാല അവതരിപ്പിക്കുന്ന പുരാണ കഥാകഥനം. 10.30 ന് മണിസ്വാമി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ 7.15 ന് ശ്രീവത്സം പ്രഭുല്‍കുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ 9.00 മുതല്‍ തിരുവനന്തപുരം പാര്‍ത്ഥസാരഥി അവതരിപ്പിക്കുന്ന ബാലെ, ഉലകനാഥന്‍.
13 ന് രാവിലെ 5.00 ന് പള്ളി ഉണര്‍ത്തല്‍, 5.30 ന് നിര്‍മ്മാല്യ ദര്‍ശനം,6.00 ന് മലര്‍ നിവേദ്യം, 6.30 ന് ഉഷപൂജ 7.00 ന് ഗണപതി ഹോമം, 8.00 ന് രാധാ രവിയുടെ നേതൃത്വത്തില്‍ ശ്രീദുര്‍ഗ്ഗാ വനിതാ സമാജം അവതരിപ്പിക്കുന്ന ലളിതസഹസ്ര നാമാര്‍ച്ചന 11.30 ന് പ്രസാദം ഊട്ട് വൈകിട്ട് 6.30 വിശേഷാല്‍ ദീപാരാധന എന്നിവ ക്ഷേത്രത്തില്‍ നടക്കും.
4.00 മണിക്ക് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നും വദ്യമേളങ്ങളുടേയും ആട്ടകാവടിയുടേയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ആരവല്ലിക്കാവിലേക്ക്. 7.30 ന് ഉത്സവാഘോഷങ്ങളുടെ സമാപ്‌തി കുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേശഗുരുതി. ദേശഗുതിക്ക് ശേഷം പ്രസാദം ഊട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us