തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ തിരുനാള്‍

സാബു മാത്യു
Monday, August 12, 2019

തൊടുപുഴ:  തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയുടെ 13-ാം വാര്‍ഷികവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഓഗസ്റ്റ്‌ 14, 15 തീയതികളില്‍ ആഘോഷിക്കുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, വൈസ്‌ റെക്‌ടര്‍ ഫാ. ഇമ്മാനുവല്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ അറിയിച്ചു.

ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ നൊവേന, 3.45-ന്‌ കരിമണ്ണൂര്‍ ഫൊറോനപള്ളി വികാരി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ ആരാധന, അഖണ്‌ഡജപമാല. വ്യാഴാഴ്‌ച രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന, നൊവേന.

ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ജപമാല സമാപനം. 3-ന്‌ നൊവേന, 3.45-ന്‌ കോതമംഗലംബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ പാച്ചോര്‍ നേര്‍ച്ച.

×