തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ വിശ്വാസ പരിശീലന ഹാളിന്റെ ശില വെഞ്ചരിപ്പ്‌ നടന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ ജൂബിലി വര്‍ഷത്തിന്റെ ഓര്‍മ്മയ്‌ക്കായി വിശ്വാസ പരിശീലന ഹാള്‍ നിര്‍മ്മാണത്തിന്‌ തുടക്കമായി. രൂപതാ വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ ശില വെഞ്ചരിപ്പ്‌ നിര്‍വഹിച്ചു.

Advertisment

പി.ജെ.ജോസഫ്‌ എം.എല്‍.എ, വികാരി ഫാ. ജോസഫ്‌ മക്കോളില്‍, സഹവികാരി ഫാ. എമ്മാനുവല്‍ വെള്ളാംകുന്നേല്‍, ന്യൂമാന്‍ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, ബര്‍സാര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍, കൈക്കാരന്മാരായ അലന്‍ താന്നിക്കല്‍, ജോര്‍ജ്‌ തടത്തില്‍, റ്റി.ജെ. പീറ്റര്‍ തറയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

publive-image

പൊതുപ്രവര്‍ത്തനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന പി.ജെ.ജോസഫ്‌ എം.എല്‍.എ. , പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്‌ നേടിയ ഇടവകാംഗമായ ആനന്ദ്‌ ജോജന്‍ നെടുങ്കല്ലേലിനെ അഭിനന്ദിച്ചു. നിര്‍മ്മാണ ഫണ്ടിലേയ്‌ക്കുള്ള ആദ്യ ഗഡു സ്വീകരണവും ഇതോടനുബന്ധിച്ച്‌ നടന്നു.

ഗ്രൗണ്ട്‌ ഫ്‌ളോറില്‍ ആറു മുറികളും മിനി ഹാളുമാണ്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ഭക്ത സംഘടനകള്‍ക്കുള്ള മുറികള്‍, ഗസ്റ്റ്‌ റൂം, നിത്യാരാധന ചാപ്പല്‍, സണ്‍ഡേ സ്‌കൂള്‍ ഓഫീസ്‌ എന്നിവയ്‌ക്ക്‌ മുറികള്‍ പ്രയോജനപ്പെടും.

ഒന്നാം നിലയില്‍ 350 പേര്‍ക്കിരിക്കാവുന്ന ഹാളും സ്റ്റേജും, രണ്ടാം നിലയില്‍ 600 പേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയവുമാണ്‌ നിര്‍മ്മിക്കുന്നത്‌.

Advertisment