New Update
തൊടുപുഴ: കോവിഡ് 19 വൈറസ് ലോകത്ത് എല്ലായിടത്തും പടർന്ന് പന്തലിക്കുന്ന ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ രോഗികളെയും മറ്റും പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സ്മാർക്കും വേണ്ട മേശകളും അലമാരയും, കസേരകളും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു ടി സി തരണിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സുജ ജോസഫിന് കൈമാറി.
Advertisment
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ജന:സെക്രട്ടറി നാസർ സൈര , വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, സെക്രട്ടറി ഷെരീഫ് സർഗ്ഗം, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം ബി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി കെ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us