കളഞ്ഞുകിട്ടിയ രൂപ തിരികെ നല്‍കി മിനി ജോസഫ് മാതൃകയായി

സാബു മാത്യു
Thursday, April 25, 2019

തൊടുപുഴ:  തൊടുപുഴ നഗരസഭ ശുചീകരണ തൊഴിലാളി മിനി ജോസഫ് തന്റെ ജോലിക്കിടയിൽ മങ്ങാട്ടുകവല ബസ്റ്റാൻഡ് മൈതാനം അടിച്ചുവാരുന്നതിനിടെ 6000 രൂപ കളഞ്ഞുകിട്ടിയിരുന്നു. കിട്ടിയ തുക തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളോടും തൊട്ടടുത്ത കച്ചവടക്കാരോടും വിവരം പറയുകയും ആരെങ്കിലും അന്വേഷിച്ചു വരികയാണെങ്കിൽ നഗരസഭയിൽ വരണമെന്നും തന്റെ പേരും പറഞ്ഞു കൊടുത്തിട്ടാണ് ഓഫീസിലേക്ക് എത്തിയത്.

ഓഫീസിൽ എത്തിയ ശേഷം തൻറെ മേലധികാരിയായ ഹെൽത്ത് സൂപ്പർവൈസർ എൻ.പി.രമേശ് കുമാറിനെ പൈസ ഏൽപ്പിക്കുകയും ചെയ്തു. ഇതേസമയം പൈസ നഷ്ടപ്പെട്ട പൂമാല സ്വദേശി ചെമ്മലക്കുഴിപാപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് തന്റെ കർഷകപെൻഷൻ കിട്ടിയത് ബാങ്ക് എടിഎമ്മിൽ നിന്നും എടുത്ത് അടുത്ത ബസ്സിൽ കയറുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്.

ഇത് അന്വേഷിച്ചു നടക്കുന്നതിനിടെ ഓട്ടോറിക്ഷക്കാരോട് അന്വേഷിക്കുകയും അവർ പറഞ്ഞത് അനുസരിച്ച് നഗരസഭ ചെയർപേഴ്സൻറ അടുത്തെത്തുകയും നഗരസഭാ സെക്രട്ടറിയുടെയുടെയും ചെയർപേഴ്സന്റയും സാന്നിധ്യത്തിൽ തുക മടക്കി നൽകുകയും ചെയ്തു.

അദ്ദേഹത്തിൻറെ സന്തോഷത്തിന് താൽക്കാലിക ജീവനക്കാരിയായ മുട്ടം സ്വദേശി മിനി ജോസഫിന് ഒരു തുക പാരിതോഷികമായി നൽകുകയും ചെയ്തെങ്കിലും സന്തോഷത്തോടെ മിനി നിരസിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് മാതൃകയായ പ്രവർത്തനം നടത്തിയ മിനി ജോസഫിനെ ജീവനക്കാരും ചെയർപേഴ്സണും അഭിനന്ദിച്ചു.

×