തൊടുപുഴ: തൊടുപുഴയിലെ കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ടി ജെ ജോസഫിന്റെ (ഔതച്ചേട്ടന്‍) 2- മത് അനുസ്‌മരണ സമ്മേളനം നടന്നു. ടി.ജെ ജോസഫ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ നടന്ന അനുസ്‌മരണ സമ്മേളനം പി ജെ ജോസഫ് എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു.
/sathyam/media/post_attachments/ZbRlPGsD51cYHiDtKJGC.jpg)
ട്രസ്റ്റ് ചെയര്‍മാന്‍ ലിജോ ജോസഫ് അധ്യഷത വഹിച്ചു. പി ടി തോമസ് എം എല്‍ എ ട്രസ്റ്റ് സഹായ ധന വിതരണം നടത്തി. ഡി സി സി പ്രിസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ,യു ഡി എഫ് ജില്ലാ ചെയര്‍മാന് എസ് അശോകന്‍ ,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ,കെ പി സി സി മെമ്പറുമാരായ റോയി കെ പൗലോസ് , സി പി മാത്യു , സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര്‍ സോമന്‍ ,
സി പി ഐ സംസ്ഥാന സമിതി അംഗം കെ സലിം കുമാര്‍ , ബി ജെ പി സംസ്ഥാന സമിതി അംഗം പി പി സാനു , കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് ജോണ്‍ ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രിസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് , കൗണ്‍സിലര്‍ ലൂസി കളപ്പുര , ജോസ് പാലിയത് തുടങ്ങിയവര്‍ അനുസ്‌മരിച്ചു.
യോഗത്തില്‍ ജെയ്‌സണ്‍ നാടുവിലേകിഴക്കേല്‍ സ്വാഗതവും മൈക്കള്‍ കുളപ്പുറത്ത് നന്ദിയും പറഞ്ഞു . സമ്മേളനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us