കദളിക്കാട്: ടോണി മാർട്ടിൻ തലച്ചിറയെ തൻ്റെ വൈവിധ്യമാർന്ന കണ്ടുപിടുത്തതിൽ കദളിക്കാട് വിമലമാതാ ദൈവാലയത്തിലെ വികാരി ഫാ. തോമസ് ചെറുപറമ്പിലും ഇടവകജനവും ആദരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിലെ മൂന്നാം വർഷവിദ്യാർത്ഥിയായ ടോണി മാർട്ടിൻ തൻ്റെ പ്രോജക്ടിൻ്റെ ഭാഗമായാണ് ഈ മികവേറിയ കണ്ടുപിടിത്തം നടത്തിയത്.
/sathyam/media/post_attachments/CfBUJLBbYhoRkDPbj8n4.jpg)
ഏത് ദുർഘടമായ വഴിയിലൂടെയും കൊണ്ടുപോകാവുന്ന ഈ ഏട്ടുചക്ര വാഹനം കൃഷിക്കും, ഇതര ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രക്രിയകൾക്കും ഉപയോഗപ്പെടുത്താമെന്ന് പ്രോജെക്റ് ലീഡർ കൂടിയായ ടോണി മാർട്ടിൻ പറയുന്നു. വിദ്യാത്ഥികളായ പതിമൂന്ന് യുവ സംരഭകരാണ് ഈ നിർമ്മാണത്തിന് പിന്നിൽ.
ഫെബ്രുവരി ഏഴാം തിയതി പാലാ സെന്റ്. ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന ദേശീയ നൂതനസാങ്കേതികവിദ്യാ പ്രദർശന മേളയിൽ ഈ വാഹനത്തിൻ്റെ നിർമാണമികവിന് രണ്ടാംസ്‌ഥാനം ലഭിക്കുകയുണ്ടായി. 2019 ഫെബ്രുവരി 10 ഞായറാഴ്ച്ച കദളിക്കാട് വിമലാമാതാ ഇടവക വികാരിയും ഇടവകാംഗങ്ങളും , കെ സി വൈ എം, മിഷൻലീഗ്, സൺഡേ സ്‌കൂൾ തുടങ്ങിയ വിവിധ സംഘടനകളും ടോണി മാർട്ടിനെ അഭിനന്ദിക്കുകയും പ്രതിഭാ അവാർഡ് നൽകുകയും ചെയ്തു.
നമ്മുടെ നാടിനു അഭിമാനമായി പുതിയ ശാസ്ത്രജ്ഞൻ ഉദയം ചെയ്തതായും ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെയെന്നും ഇടവക വികാരി ഫാ. തോമസ് ചെറുപറമ്പിൽ അനുമോദനയോഗത്തിൽ അഭിപ്രായപ്പെട്ടു. ഇനിയും സമൂഹത്തിന് ഉപകാരപ്രദമാകുന്നരീതിയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയാണ് തന്റെ സ്വപ്നമെന്നും ടോണി മാർട്ടിൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us