ഇടുക്കിയിലെ ചരിത്ര വിജയത്തിന്‌ നന്ദി - യു ഡി എഫ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡഡലത്തില്‍ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്‌ ചരിത്ര വിജയം സമ്മാനിച്ച പ്രബുദ്ധരായ സമ്മതിദായകരോട്‌ യു ഡി എഫ്‌ ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡലം കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും നന്ദി അറിയിച്ചു.

Advertisment

എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അഭുതപൂര്‍വ്വമായ പിന്തുണയാണ്‌ യു ഡി എഫിന്‌ ലഭിച്ചത്‌. ആകെയുള്ള 4 മുനിസിപ്പാലിറ്റികളില്‍ നാലിലും, 71 ഗ്രാമ പഞ്ചായത്തുകളില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത്‌ ഒഴികെയുള്ള 70 ഗ്രാമപഞ്ചാ യത്തുകളിലും ഭൂരിപക്ഷം ലഭിച്ച യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്‌ 7 നിയമസഭാ മണഡലങ്ങളിലും ചരിത്ര ഭൂരിപക്ഷമാണ്‌ നേടിയത്‌.

publive-image

ഉടുമ്പന്‍ചോല പഞ്ചായത്തില്‍ കള്ള വോട്ടിന്റെ പിന്‍ബലത്തിലാണ്‌ ഇടതു മുന്നണി ലീഡ്‌ നേടിയത്‌. അനര്‍ഹരായവരെയെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുവാന്‍ നടപടി എടുക്കും.

2014-ലെ തെരെഞ്ഞെടുപ്പില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കള്ളം പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അവിശുദ്ധ വിജയം നേടിയത്‌ എങ്കില്‍ ഇക്കുറി ഇടുക്കിയിലെ ജനങ്ങള്‍ ആ തെറ്റു തിരുത്തി. അസത്യത്തിനു മേല്‍ സത്യത്തിനു ലഭിച്ച വിജയമാണ്‌ ഇടുക്കിയിലെ ചരിത്ര വിജയം.

പ്രളയം കശക്കിയെറിഞ്ഞെ ജനങ്ങളോട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച ജനവ ഞ്ചനക്കെതിരെയുള്ള പ്രതിഷേധവും ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നേരോടും, നെറിയോടും കൂടി നിലകൊണ്ടതും യു ഡി എഫിന്‌ തുണയായി.

തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ എല്ലാതലങ്ങളിലുമുള്ള യു ഡി എഫ്‌ തെരെഞ്ഞെടുപ്പു കമ്മറ്റി ഭാരവാഹികള്‍, യു ഡി എഫിന്റെ ജന പ്രതിനിധികള്‍, യു ഡി എഫ്‌ നേതാക്കള്‍, യു ഡി എഫിന്റെ കര്‍മ്മ ധീരരായ പ്രവര്‍ത്തകര്‍, യു ഡി എഫിനെ നെഞ്ചിലേറ്റിയ ജനങ്ങള്‍ ഇവര്‍ക്കേവര്‍ക്കുമായി ഈ മഹാ വിജയം സമര്‍പ്പിക്കുന്നതായി യു ഡി എഫ്‌ ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡലം കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും പ്രസ്‌താവിച്ചു.

Advertisment