Advertisment

പട്ടയം റദ്ദാക്കല്‍: ആഗസ്റ്റ് 22-ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം - യു ഡി എഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സംസ്ഥാന സര്‍ക്കാര്‍ 22-08-2019 തീയതി പുറപ്പെടുവിച്ച ഉത്തരവ് (റവന്യൂ വകുപ്പിന്റെ 269/2019-ാം നമ്പര്‍ ഉത്തരവ്) പിന്‍വലിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ്കോഴിമലയും ആവശ്യപ്പെട്ടു.

Advertisment

കേരളത്തിലെ 14 ജില്ലകളിലും സര്‍ക്കാര്‍ റവന്യൂ തരിശ് ഭൂമിക്ക് പട്ടയം നല്‍കിയിരിക്കുന്നത് 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകരമാണ്. വനഭൂമിയിലെ01-01-1977-ന് മുമ്പുള്ള കൈവശങ്ങള്‍ക്ക് പട്ടയം നല്‍കിയിരിക്കുന്നത് 1993-ലെപ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ്.

ആലപ്പുഴ ജില്ലയില്‍ മാത്രമാണ്1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം വിതരണം ചെയ്ത പട്ടയ ഭൂമികള്‍ഇല്ലാത്തത്. (പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ പഴയ ആലപ്പുഴ ജില്ലയിലെ വന മേഖല ഓഴിവാക്കപ്പെട്ടതുകൊണ്ടാണ് നിലവിലുള്ള ആലപ്പുഴ ജില്ലയില്‍ 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയങ്ങള്‍ ഇല്ലാതായത്).

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച കേരളത്തിലെ 14 ജിലകളിലുമുള്ള വസ്തുക്കളില്‍ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തത്തികളും, അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയുമാണ്. അതേപോലെ തന്നെ 1993-ലെ പ്രത്യേകഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയ വസ്തുക്കളിലും വാണിജ്യ നിര്‍മ്മാണപ്രവര്‍ത്തികളും അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ വിവിധ നിര്‍മ്മാണപ്രവര്‍ത്തികളും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്.

1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ വസ്തുക്കളില്‍ കൃഷിചെയ്യുന്നതിനും, വീടു വയ്ക്കുന്നതിനും, മാത്രമാണ് അനുവാദമുള്ളത്.1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ വസ്തുക്കളില്‍ കൃഷിചെയ്യുന്നതിനും, വീടു വയ്ക്കുന്നതിനും കടമുറികള്‍ നിര്‍മ്മിക്കുന്നതിനുംമാത്രമേ അനുവാദമുള്ളു.

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും, 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരവും വിതരണം ചെയ്യപ്പെട്ട കേരളത്തിലെ എല്ലാ ജില്ലകളിലേയും പട്ടയ ഭൂമികളില്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചു തന്നെയാണ് വീടുകളും,വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും, റോഡുകളും അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്.

വിവാദ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളഎല്ലാ പട്ടയ ഭൂമികളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അനധികൃതമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയോടെയും അറിവോടെയുമാണ് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ അത്രയും നടന്നിട്ടുള്ളത്. അതിന്റെപേരില്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നത് അന്യായമാണ്.

ഇടുക്കി ജില്ലയൊഴിച്ചുള്ള മറ്റ്13 ജില്ലകളിലും നടന്നിട്ടുള്ള ചട്ടലംഘനങ്ങള്‍ക്കെല്ലാം നിയമ സംരക്ഷണം നല്‍കുമ്പോഴും ഇടുക്കി ജില്ലയിലെ ഭൂ ഉടമകളെ മാത്രം കയ്യേറ്റക്കാരും ചട്ടലംഘകരുമായി ചിത്രീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. അത്ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള നഗ്നമായ അവഗണനയാണ്. ഏതു നിലയിലും ആയത് സാമാന്യ നീതിയുടെ ലംഘനമാണ്.

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഹൈറേഞ്ച് മേഖലയില്‍ 4 ഏക്കര്‍ഭൂമിക്ക് വരെ നിയാമാനുസരണം പട്ടയം നല്‍കാവുന്നതാണ്. 15 സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പട്ടയ ഉടമസ്ഥരേയും 15 സെന്റിനു മേല്‍വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പട്ടയ ഉടമസ്ഥരേയും രണ്ടായി കാണുന്നത് നീതികരിക്കാനാവില്ല.

എന്നു തന്നെയുമല്ല സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അഴിമതിയുടെ പുത്തന്‍ മേഖലകള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. എല്ലാതരം പട്ടയ ഭൂമികളിലും പരിസ്ഥിതിക്കു ദോഷകരമാകാതെ അടിസ്ഥാനസൗകര്യത്തിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുമതി നല്‍കുന്നവിധത്തില്‍ ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയണ് വേണ്ടത്.

അല്ലാത്തപക്ഷംറോഡുകളും, ആശുപത്രികളും കോളേജുകളും, സ്‌കൂളുകളും, സിനിമാശാലകളും, ഫാക്ടറികളും അടക്കം ഇതിനോടകം നടത്തിയിട്ടുള്ള മഹാഭൂരിപക്ഷംനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ഉള്‍പ്പെടുത്തി പട്ടയങ്ങളെല്ലാം റദ്ദാക്കേണ്ടി വരും. അതൊക്കെ തീര്‍ത്തും അപ്രായോഗികവും കടുത്ത അനീതിയുമാകും.

മറ്റ് 13 ജില്ലകളിലേയും പട്ടയ ഉടമസ്ഥര്‍ക്ക് അനുവദിക്കുന്ന അവകാശങ്ങള്‍ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് മാത്രം നിഷേധിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് അബദ്ധ പഞ്ചാംഗമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരിസ്ഥിതിക്കിണങ്ങാത്ത നിര്‍മ്മാണപ്രവര്‍ത്തികളും കൃഷി രീതികളും നടക്കുന്നുണ്ട്. അതൊന്നും ആര്‍ക്കും ന്യായീകരിക്കാനാവില്ല.

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത തരത്തില്‍ നിര്‍മ്മാണങ്ങള്‍ നടത്താനും കൃഷി ചെയ്യുവാനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു പകരം ഹൈക്കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇടുക്കി ജില്ലക്ക് മാത്രം ബാധകമാകുന്നഉത്തരവിറക്കിയത് കൊടിയ വഞ്ചനയാണ്. ഇടുക്കി ജില്ലയിലും മൂന്നാര്‍ മേഖലയിലും മാത്രമാണ് കയ്യേറ്റങ്ങള്‍ നടക്കുന്നത് എന്ന മട്ടില്‍ ആണ് സര്‍ക്കാരിന്റെ ഉത്തരവ്.

കേരള ഹൈക്കോടതിയുടെ ഓ പി 1801/2010-ാം നമ്പര്‍ ഹര്‍ജിയിലെ 21-01-2010 തീയതിയിലെ ഉത്തരവില്‍ പ്രതിപാദിക്കുന്ന എട്ട് വില്ലേജുകളില്‍ആനവിലാസം വില്ലേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറില്‍ നിന്നും 84കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനവിലാസം വില്ലേജ് മൂന്നാര്‍ മേഖലയില്‍വരികയില്ല എന്ന കാര്യം പോലും സംസ്ഥാന സര്‍ക്കാരിന് അറിയില്ല എന്നത് കേരളത്തിന്തന്നെ നാണക്കേടാണ്.

വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ സമര പരിപാടികള്‍ ആരംഭിക്കുമെന്നും യു ഡി എഫ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

Advertisment