പട്ടയം റദ്ദാക്കല്‍ – യു ഡി എഫ് ജില്ലാ ഏകോപനസമിതി സെപ്റ്റംബര്‍ 17-ന് തൊടുപുഴയില്‍

സാബു മാത്യു
Friday, September 13, 2019

തൊടുപുഴ:  പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയവരുടെ പട്ടയങ്ങള്‍ റദ്ദു ചെയ്തു കൊണ്ടുള്ള 22-08-2019 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധ സമര പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ക്കായി യു ഡി എഫ് ജില്ലാ ഏകോപന സമിതി സെപംറ്റബര്‍ 17-ാം തീയതി രാവിലെ 10-ന് തൊടുപുഴയില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്റെ അദ്ധ്യക്ഷതയില്‍യോഗം ചേരും.

യു ഡി എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജകമണ്ഡലംചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, എന്നിവര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണെമന്ന് കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമല അറിയിച്ചു.

×