ഇടുക്കി ജില്ലയിലെ എല്ലാ ബാങ്കുകളുടേയും ജപ്‌തി നടപടികള്‍ നിര്‍ത്തണം - യു ഡി എഫ്‌

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  കടക്കെണിയിലായ രണ്ട്‌ കര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്‌ത സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ ബാങ്കുകളുടേയും ജപ്‌തി നടപടികള്‍ നിര്‍ത്തി വയ്‌ക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌. യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും ആവശ്യപ്പെട്ടു.

Advertisment

5 ലക്ഷം രൂപ വരേയുള്ള എല്ലാ കാര്‍ഷിക വായപ്പകളും എഴുതി തള്ളണമെന്നും മറ്റ്‌ എല്ലാ വായപ്പകളുടേയും പലിശ പൂര്‍ണ്ണമായും എഴുതി തള്ളണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്‌.

ജനങ്ങളോട്‌ വിശിഷ്യാ കര്‍ഷകരോട്‌ യാതൊരു പ്രതിബദ്ധതയുമി ല്ലെന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ പ്രസ്‌താവിച്ചു. ജപ്‌തി നടപടികള്‍ നിര്‍ത്തി വയ്‌ക്കാത്ത പക്ഷം നിയമാനുസരണം 7 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീ നര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും മുന്നറിയിപ്പു നല്‍കി.

Advertisment