തൊടുപുഴയില്‍ നീന്തല്‍ പരിശീലനം നല്‍കി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വൈല്‍ഡ്‌ ഡോള്‍ഫിന്‍ ട്രൈബല്‍ യൂത്ത്‌ നീന്തല്‍ പരിശീലനം വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ സമാപിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഐ.റ്റി.ഡി.പി.യുമായി സഹകരിച്ച്‌ 25 ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ 2 ദിവസങ്ങളിലായി ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബേബി വര്‍ഗീസ്‌ പരിശീലനം നല്‍കിയത്‌.

Advertisment

publive-image

ജലാശയങ്ങള്‍ ധാരാളമുള്ള ഇടുക്കി ജില്ലയില്‍ കുട്ടികളുടെ മുങ്ങിമരണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്‌ കുടുംബശ്രീ ജില്ലാ മിഷന്‍ ഇത്തരം ഒരു പരിശീലനം നല്‍കിയത്‌. വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ നടന്ന സമാപനയോഗം കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി ഉദ്‌ഘാടനം ചെയ്‌തു.

ജില്ലാ ട്രൈബല്‍ പ്രോഗ്രാം മാനേജര്‍ ബിജു ജോസഫ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ജെയ്‌സമ്മ പോള്‍സണ്‍, എ.ഡി.എം.സി. - ആര്‍. ബിനു, ബേബി വര്‍ഗ്ഗീസ്‌, ബാലസഭ ജില്ലാ പ്രോഗ്രാം മാനേജര്‍ ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു.

Advertisment