വണ്ണപ്പുറം: ആലപ്പുഴ മധുര ദേശിയ പാതയിൽ വണ്ണപ്പുറം മാർ സ്ലീവാ പള്ളിക്ക് മുമ്പിലുള്ള അപകട വളവ് നിവർത്തുവാൻ വേണ്ടി കോതമംഗലം രൂപതയുടെ അനുവാദത്തോടെ വണ്ണപ്പുറം മാർ സ്ലീവ്വാ പള്ളി 2 സെൻറ് സ്ഥലം പി ഡബ്ല്യു ഡിക്ക് സൗജന്യമായി വിട്ട് നൽകി ജനങ്ങൾക്കും നാടിനും മാതൃകയായി.
പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനിയർ ജാഫർഖാൻ, ഈ വളവ് ഇങ്ങനെയിരുന്നാലുള്ള അപകടത്തെ പറ്റി സൂചിപ്പിച്ച് വണ്ണപ്പുറം മാർ സ്ലീവ്വാ പള്ളി വികാരി ഫാ: ജോസഫ് കോയിത്താനത്തിനെ സമീപിക്കുകയും, തുടർന്ന് അച്ചൻ കോതമംഗലം രൂപതയിൽ അനുവാദം തേടുകയും ചെയ്തു.
ബിഷപ്പ്. ജോർജ് മണ്ടത്തിക്കണ്ടത്തിലിന്റെയും കോതമംഗലം രൂപതയുടെയും , ഇടവക ജനങ്ങളുടെയും അനുവാദത്തോടെ പള്ളി പി ഡബ്ല്യു ഡിയ്ക്ക് സ്ഥലം വിട്ട് നൽകി. ഈ വളവിൽ 2 ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുവാൻ പറ്റാത്തതുമൂലം പല അപകടങ്ങൾ തലനാഴിരക്കാണ് ഒഴിവായികൊണ്ടിരുന്നത്.
അപകട സാധ്യത ഒഴിവാക്കുവാനായിട്ടാണ് പള്ളി സ്ഥലം വിട്ട് നൽകി നാടിന് മാതൃകയായതെന്ന് വികാരി ഫാ: ജോസഫ് കോയിത്താനത്തും, സഹവികാരി: അലക്സ് താണിക്കുന്നേലും പറഞ്ഞു. ട്രസ്റ്റിമാരായ ജോണി താന്നിക്കലും, ജോസ് കാതിരുമോളയിലുമാണ് ഇതിന് നേതൃത്വം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us