വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഡ്വാന്‍സ്‌മെന്റ് ഇന്‍ ഡ്രൈവ്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എന്ന വിഷയത്തില്‍ ഒരാഴ്ച നീളുന്ന ഫാക്വല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു.
മാറുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രിക് ഡ്രൈവുകളുടെ ഉപയോഗം എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫസറും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക് & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മുന്‍ മേധാവിയുമായ ഡോ.എം.നന്ദകുമാര്‍ സംസാരിച്ചു.
കോളേജ് ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് താനത്തുപറമ്പില്‍, പ്രിന്‍സിപ്പാള്‍ ഡോ.ജോസഫ്കുഞ്ഞ് പോള്‍ സി., ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ.ബി.അരുണ, സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ആന്‍ നീത സാബു, പ്രൊഫസര്‍ മരിയ ബേബി എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us