ഐക്യരാഷ്ടസഭയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ടിന്റെ വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജ് യുണിറ്റിന്റെ വാര്‍ഷികാഘോഷങ്ങള്‍ വിശ്വജ്യോതിയില്‍ നടന്നു.
മുഖ്യാതിഥി കൊച്ചി സങ്കേതിക സര്‍വ്വകലാശാലയിലെ നിയമപഠന വിഭാഗം പ്രൊഫസറായ ഡോ. അനീഷ് വി. പിള്ള സങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സുസ്‌തിര വികസന ലക്ഷ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തി.
/sathyam/media/post_attachments/uDfMnlOqgGU097CXrFoN.jpg)
സംഘടന കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വാഴക്കുളത്തും പരിസര പ്രദേശത്തും നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണം, പാവപ്പെട്ടവര്‍ക്കായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ്, ഭക്ഷണവിതരണം, വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ എന്നിവയെപറ്റി യോഗത്തില്‍ വിദ്യാര്‍ത്ഥി കോര്‍ഡിനേറ്ററായ ഡോണി. കെ പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംഘടനയുടെ വാര്‍ഷിക പതിപ്പായ അണ്‍വെയ്‌ല്‍ -19 പ്രകാശനവും നടന്നു. കോളേജ് ഡയറക്ടര്‍ ഡോ. ജോര്‍ജ് താനത്തുപറമ്പില്‍, കോളേജ് പ്രന്‍സിപ്പല്‍ ഡോ. ജോസഫ്‌കുഞ്ഞു പോള്‍ സി., യുണിറ്റ് കോ-ഓര്‍ഡിനേറ്റര്‍, ഡോ. കെ.കെ രാജന്‍, സിവില്‍ എഞ്ചിനിയറിംഗ് വിഭാഗം മേധാവി ഷൈന്‍ ജോര്‍ജ്, വാഴക്കുളം ലയണ്‍സ് ക്ലബ് സെക്രട്ടറി സുനില്‍ സെബാസ്റ്റിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us