വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ 2015-19 ബാച്ചിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മെറിറ്റ് ഡേ ആന്‍ഡ് ഫെയര്‍വെല്‍ ഡേ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. ധര്‍മ്മരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.
എം.ജി.യൂണിവേഴ്‌സിറ്റി ബി.ടെക് കോഴ്‌സുകളിലേക്ക ് നടത്തിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ ഉള്‍പ്പടെ 12 റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. 6 ബ്രാഞ്ചുകളിലായി 533 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ചു.
ഇതില്‍ത്തന്നെ 404 വിദ്യാര്‍ത്ഥികള്‍ക്ക ് ക്യാമ്പസ് സെലക്ഷനിലൂടെ ഇതിനോടകം തന്നെ ജോലി ലഭിച്ചു. കോളേജ് മാനേജര്‍ മോണ്‍.ഡോ.ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ അദ്ധ്യക്ഷത വഹി ച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജോസഫ് കുഞ്ഞ് പോള്‍ സി., ഡയറക്ടര്‍ ഡോ.ജോര്‍ജ് താന ത്തുപറമ്പില്‍, വൈസ് പ്രിന്‍സിപ്പാള്‍ സോമി പി.മാത്യു, പി.റ്റി.എ.പ്രസിഡന്റ ് ബേബി ജോണ്‍, സ്‌റ്റുഡന്റ ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആദര്‍ശ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വകുപ്പ് മേധാവികളായ ഷൈന്‍ ജോര്‍ജ്, വിനോജ് കെ., അഞ്‌ജു സൂസന്‍ ജോര്‍ജ്, ആന്‍ നിത സാബു, ഡോ. ബി.അരുണ, അമല്‍ ഓസ്‌റ്റിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോളേജിലെ ഈ വര്‍ഷത്തെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് വിദ്യാര്‍ത്ഥിക്കുള്ള ഫാ.തോമസ് മലേക്കുടി എന്‍ഡോവ്‌മെന്റ ് പുരസ്‌കാരം സിവില്‍ വിഭാഗത്തിലെ റോസ് മരിയ ജോര്‍ജിന് സമ്മാനിച്ചു.
ഓരോ വിഭാഗത്തിലേയും മികച്ച വിദ്യാര്‍ത്ഥികളായ റോസ് മരിയ ജോര്‍ജ് (സിവില്‍), ദിയ എബ്രാഹാം (കമ്പ്യൂട്ടര്‍ സയന്‍സ്), അനന്തു കൃഷ്‌ണന്‍ (ഇലക്ട്രിക്കല്‍), സേതുലക്ഷ്‌മി ഹരിദാസ് (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍), അമല്‍ രാജ് വിദ്യാധരന്‍ റ്റി.കെ.(ഐ.റ്റി), അരുണ്‍ രാജു (മെക്കനിക്കല്‍) എന്നിവര്‍ക്ക് ഫാ.ജോസഫ് പുത്തന്‍കുളം മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ ് പുരസ്‌കാരവും മുരളികൃഷ്‌ണന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം മെക്കാനിക്കല്‍ വിഭാഗത്തിലെ അനുരൂപ് പി.എ.ക്കും നല്‍കി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us