വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിന്‌ റാങ്കുകളുടെ തിളക്കം

സാബു മാത്യു
Monday, May 6, 2019

ഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി 2014-18 ബാച്ച്‌ ബി.ടെക്‌ കോഴ്‌സുകളിലേക്ക്‌ നടത്തിയ അവസാനവര്‍ഷ പരീക്ഷയില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിന്‌ എല്ലാ ബ്രാഞ്ചുകളിലുമായി ആകെ 12 റാങ്കുകള്‍ ലഭിച്ചു.

ഇലക്ട്രോണിക്‌സ്‌ & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ ബ്രാഞ്ചില്‍ അഞ്‌ജന ഷാജിക്ക്‌ ഒന്നാം റാങ്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ സോനം സൂസന്‍ മാത്യുവിന്‌ രണ്ടാം റാങ്കും സ്വാതി കൃഷ്‌ണയ്‌ക്ക്‌ മൂന്നാം റാങ്കും ഉള്‍പ്പടെയുള്ള നേടിയിട്ടുള്ള 12 റാങ്കുകള്‍ വിശ്വജ്യോതിക്ക്‌ അഭിമാനകരമായ നേട്ടമാണ്‌ സമ്മാനിച്ചിട്ടുള്ളത്‌.

 

×