തൊടുപുഴയില്‍ വാട്ടർ അതോറിട്ടി ജീവനക്കാർ ധർണ്ണ നടത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ തൊടുപുഴ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

Advertisment

publive-image

എൽ .ഡി എഫ് സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ കേരളം വാട്ടർ അതോറിറ്റിയിൽ നടപ്പാക്കുക, ഗ്രാമീണ ശുദ്ധജല വിതരണ മേഖലയിൽ വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുനഃസ്ഥാപിക്കുക , സപ്ലൈ ആൻഡ് ഡിസൈനിങ് ജോലികൾ പുറം കരാർ നൽകാനുള്ള നീക്കം അവസാനിപ്പിക്കുക ,ഹെഡ്ഡ് ഓപ്പറേറ്റർ സൂപ്പർവൈസർ പദവി നിയമവിധേയമായി നിലനിർത്തുക ,എല്ലാ സബ് ഡിവിഷനിലും മെക്കാനിക്കൽ സൂപ്രേണ്ടുമാരെ നിയമിക്കുക ,മീറ്റർ റീഡർ ,മീറ്റർ ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കുക ,എലെക്ട്രിക്കൽ വിങ് രൂപീകരിക്കുക ,സോഫ്ട്‍വെയറിലെ അപാകതകൾ പരിഹരിച്ചു റവന്യൂ പിരിവു കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആർ സോമൻ ധർണ്ണ ഉത്ഘാടനം ചെയ്തു .യൂണിയൻ ജില്ലാ പ്രസിഡന്റ് എ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.  എം എ ഹാഷിം ,ഇ എ അഷറഫ് ,പി ആർ രാജേഷ് ,വി കെ അശോകൻ ,വി എസ അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment