New Update
കാളിയാര്‍: ക്രിസ്‌തുമസ്സിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ കാളിയാര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഒരുങ്ങി. കുട്ടികള്‍ നിര്‍മ്മിച്ച 666 നക്ഷത്രങ്ങള്‍ ഉപയോഗിച്ച് സ്‌കൂള്‍ അലങ്കരിച്ചു.
Advertisment
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ രണ്ടാം ടേം പ്രവര്‍ത്തി പരിചയ പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തി 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് നക്ഷത്രങ്ങള്‍ നിര്‍മ്മിച്ചത്.
ചാര്‍ട്ട് പേപ്പറുകളും കളര്‍ പേപ്പറുകളും ഉപയോഗിച്ച് നയനമനോഹരങ്ങളായ വ്യത്യസ്‌ത രീതിയിലുള്ള നക്ഷത്രങ്ങളാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. ഹെഡ്‌മിസ്‌ട്രസ്സ് സിനിമോള്‍ ജോസ്, അദ്ധ്യാപകരായ ജോബി ജോര്‍ജ്, രതീഷ് ചന്ദ്രന്‍, നീതു ജോയി, മെറിന്‍ ജോസ്, അഞ്‌ജു എബ്രഹാം, ഡ്രിബിജ തോംസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us