ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
ഇരിട്ടി/ ആറളം: എസ്ഡിപിഐ ആറളം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. ആറളം ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിൽ ആറളം ടൗണിലാണ് ഓഫീസ് തുറന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയുമായ കെ. കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
Advertisment
തുടർന്ന് നടന്ന പൊതുയോത്തിൽ ഫൈസൽ ഫായിസ് ഈരാറ്റുപേട്ട മുഖ്യ പ്രഭാഷണം നടത്തി. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്‍റ് റഫീഖ് ആറളം അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് സത്താര്‍ ഉളിയില്‍, മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, എ.പി മുഹമ്മദ്, റാഷിദ് ആറളം, ഷംസീർ ആറളം, കെ വി സാദിഖ്, സംസാരിച്ചു.