അപകട ഭീഷണി ഉയർത്തിയ മരച്ചില്ല വീണു: വഴിയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, July 5, 2019

ബോവിക്കാനം: വർഷങ്ങളോളം പഴക്കമുള്ള റോഡരികിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് വഴിയാത്രക്കാരൻ താലനാരിക്ക് രക്ഷപ്പെട്ടു.  ബന്ധപ്പെട്ട അധികാരികൾക്ക് നിരന്തരം പരാതി അറിയിച്ചിട്ടും ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റനുള്ള നടപടി എടുത്തില്ല.

റോഡിന്റെ ഇരുവശത്തും അപകടം വിളിച്ച് വരുത്തുന്ന മരങ്ങൾ ഇനിയും ഉണ്ട്.  ഈവഴി നിത്യേന നൂറ് കണക്കിന് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യാറുണ്ട്. അധികാരികൾ വേണ്ട നടപടികൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മർച്ചന്റ് യൂത്ത് വിംഗ് ബോവിക്കാനം യുണിറ്റ് അവശ്യപ്പെട്ടു.

പ്രസിഡന്റ് ആശീഫ് ബദ്രിരിയ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസൈൻ നവാസ് സ്വാഗതം പറഞ്ഞു. ,ഉല്ലാസ് പാണൂർ, അബ്ദുൾ റഹിമാൻ എംറീഡ് , ഹമീദ് മേഘ ,മുനീർ അറഫ ,മുക്രി മുനീർ ,രവി , സുരേഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

×