Advertisment

ദീപകിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട് സിപിടി പ്രവര്‍ത്തകര്‍ അടച്ചുറപ്പുള്ളതാക്കി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്:  കജംപാടി കോളനിയില്‍ ദീപകിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികളുടെ സുരക്ഷ സംരക്ഷണം കണക്കിലെടുത്ത് ഗാന്ധി ജയന്തി ദിനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ ഷീറ്റ് ഉപയോഗിച്ച് അടച്ചു ഉറപ്പ് ഉള്ളതാക്കി.ഒപ്പം റേഷന്‍ കാര്‍ഡ് വീടിന് നമ്പറും കിടക്കാന്‍ കട്ടിലും കിട്ടിയ സന്തോഷത്തില്‍ കുടുംബം.

Advertisment

publive-image

കുടുംബത്തിന് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതായി വാര്‍ഡ് മെമ്പര്‍ രൂപാവണി ഭട്ട് അറിയിച്ചു. ഇതിന് കജ്ജംപാടി സര്‍ക്കാര്‍ സ്‌കൂളിന് സമീപം സര്‍ക്കാരിന്റെ കൈവശം ഉള്ള സ്ഥലത്ത് വീട് പണിത് നല്‍കാന്‍ തീരുമാനിച്ചത്.

സംഘടന സര്‍ക്കാരിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് തഹസില്‍ദാര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്ന് കണ്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

publive-image

കോളനിയില്‍ പണിപൂര്‍ത്തീകരിക്കാത്തവീട് ഉടനെ പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് നല്‍കും.കോളനിയിലെ ഹൈമാസ്റ്റ് വിളക്ക് ഉടനെ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥാപിച്ചവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പണിത ആശുപത്രി ഉടനെ ഉദ്ഘാടനം ചെയ്യും. കുടുംബത്തിന് സ്‌പെഷ്യല്‍ കാറ്റഗറിയില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചു. വീടിന് താത്കാലിക നമ്പര്‍ നല്‍കി ഇതോടെ കാന്തപ്പക്ക് ആധാര്‍ കാര്‍ഡും ലഭിച്ചു.

publive-image

ഇവരുടെ ദുരവസ്ഥ അറിഞ്ഞു തൃശ്ശൂരിലെ സന്നദ്ധ വാട്‌സ് ആപ്പ് കൂട്ടായ്മ ആണ് കട്ടില്‍ വാങ്ങി നല്‍കിയത്. വീടിന്റെ പണിക്ക് ആവശ്യമായ തകിട്, രണ്ടു വാതിലുകളും ചെന്നൈ കേളംബക്കം കേരള സമാജത്തിന്റെ ഭാരവാഹികള്‍ വാങ്ങി നല്‍കി. തികയാതെ വന്ന സാധനം പെര്‍ളയിലെ ഒരു യുവാവ് വാങ്ങി നല്‍കി. വൈകുന്നേരത്തോടെ വീടിന്റെ പണി പൂര്‍ത്തിയായി.

publive-image

വീട്ടില്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റ് ദീപക് എന്ന കുട്ടി മരിച്ചത്. ദീപകിന്റെ സഹോദരിമാരായ കുട്ടികള്‍ ദീപികയും ദീപ്തിയും ഉറങ്ങാതെ പേടിച്ച് കരയുന്ന അവസ്ഥ കണക്കിലെടുത്താണ് നിലവിലുള്ള വീട് താത്കാലികമായി അടച്ചു ഉറപ്പ് ഉള്ളതാക്കാന്‍ സംഘടന തീരുമാനിച്ചത്.

publive-image

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി കേരള) ഭാരവാഹികളായ സികെ നാസര്‍ കാഞ്ഞങ്ങാട് സുനില്‍ മളിക്കാല്‍ ഉമ്മര്‍ പാടലടുക്ക മൊയ്തീന്‍ പൂവടുക്ക ജയപ്രസാദ് വാവടുക്കം സിപിടി പ്രവര്‍ത്തകരായ നിധുകൃഷ്ണ കോട്ടൂര്‍ ശില്‍പരാജ് ചെറുവത്തൂര്‍ വാര്‍ഡ് മെമ്പര്‍ രൂപാവണി ഭട്ട് കജ്ജംപാടി ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ അധ്യാപികമാരായ സുരേഖ, വിജയശ്രീ, ദേവകി അധ്യാപകരായ ദിനേശ് കമലാക്ഷന്‍ നാട്ടുകാരായ അഷ്‌റഫ് പെര്‍ള, മജീദ് പെര്‍ള, മുഹമ്മദ് ഹനീഫ്, ദേവാനന്ദ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment