എച്ച്.ആർ.പി.എം. യൂത്ത് സെൽ നിലവിൽ വന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

നായന്മാർമൂല:  കെ.എസ്. ടി.പി.കാസർകോട്-കാഞ്ഞങ്ങാട് റോഡിൽ സുരക്ഷാ ബോധവൽ ക്കരണ ജാഥ നടത്താൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ യുവജന സെൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 'കാസറർ കോട് ഗവ: താലൂക്ക്ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മൊഗ്രാൽ ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ജില്ലാ കൺവെൻഷൻ ബന്ധപ്പെട്ടവരോടാശ്യപ്പെട്ടു.

Advertisment

publive-image

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായിരുന്നു. യൂത്ത് വിംഗ് സംസ്ഥാന ട്രഷർ നാസർ ചെർക്കളം സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, വൈസ് പ്രസിഡൻറ് മഹമ്മൂദ് കൈക്കമ്പ,ലീഗൽ സെൽചെയർമാൻ അഡ്വ: വിനോദ് കുമാർ ആരോഗ്യ സെൽ സംസ്ഥാന സെക്രട്ടറി ബി.അഷറഫ്, 'മീഡിയ സെൽ സംസ്ഥാന കൺവീനർ മൻസൂർ മല്ലത്ത് വനിതാ സെൽ ജില്ലാ ട്രഷറർ ഫാത്തിമ അബ്ദുള്ള കുഞ്ഞി, താലൂക്ക് പ്രസിഡന്റ് ഷെരീഫ് മുഗു,പ്രവാസി സെൽ പ്രസിഡന്റ് ഷാഫികല്ലുവളപ്പിൽ, ജോൺ വർഗീസ്, അബ്ദുള്ളആലൂർ,ത്വാഹ തങ്ങൾ,ഷാനി നെല്ലിക്കട്ട, സുരേശ്മഞ്ചക്കൽ,എസ്.രഹ്ന, ബി.ശൈലജ എന്നിവർസംസാരിച്ചു എച്ച്.ആർ.പി.എം. യൂത്ത് വിംഗ് ഭാരവാഹികളായി ഹമീദലി മാവിനകട്ട (പ്രസിഡണ്ട്)സുനീഷ് ജോസഫ് കുറ്റിക്കോൽ (സെക്രട്ടറി)സയ്യിദ് ത്വാഹ ചേരൂർ (ട്രഷറർ) ഹഫീസ് ചൂരി, ദുൽകിഫ് ലി കുന്നുംകൈ (വൈസ് പ്രസിഡൻറുമാർ) നിസാം ബോവിക്കാനം, ഷാനിനെല്ലിക്കട്ട(ജോയിന്റ് സെക്രട്ടറി)അഡ്വ. നിഖിൽ നാരായൺ(കോർഡിനേറ്റർ)നിസാർ ആരിക്കാടി.( പി.ആർ.ഒ)മഹിമ ടീച്ചർ ചെർക്കള,ബാസിത് പട്ട്ല, സഹന പാടി,അൻസാർ കൊടിയമ്മ,അജ്മൽ തളങ്കര,പ്രജീഷ് മുല്ലച്ചേരി, (എക്സിക്യൂട്ടീവ്അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment