കാസറഗോഡ്: ആലൂർ ഹിദായത്തുൽ ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യർത്ഥികളുടെ - മിഹ്റ ജാനുൽ ബിദായ നേരറിവ് നല്ല നാളേക്ക് പ്രവേശനത്സവം ഗംഭിരമായി നടന്നു. എ ടി അബൂബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ ഉൽഘാടനം ചെയ്തു.
/)
വിദ്യാര്‍ഥികൾ നന്മകൾ ചെയ്ത് ശീലിക്കാനും തിന്മകൾ വെടിയാൻ ശ്രമിക്കണമെന്നും മദ്രസകൾ നന്മയുടെ വിളക്കുമാടമാണന്നും അദ്ധേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ആലൂർ സ്വാഗതം പറഞ്ഞു.
നുറുൽ ഹുദാ യുവജന സംഘത്തിന്റെ പ്രവേശന കവാടം ശ്രദ്ധേയമായി. ഇസ്മായിൽ മാഷ് ആശംസ പ്രസംഗം നടത്തി. അൽതാഫ് ഹിമമി ,ഇസ്മായിൽ വഹബി, കെ കെ അബ്ദുല്ല ഹാജി എ കെ അബ്ബാസ് ബഷീർ കടവിൽ അബ്ദുല്ല അപ്പോളോ അസിസ്, അബ്ദുൽ ഖാദിർ കോളോട്ട് സവാദ് ,ലത്തീഫ് ടി.എ ,ഇഖ്ബാൽ എ ടി ,അസ്ലം ടി.കെ ,എ.ടി അബു സിദ്ധിഖ് മൈക്കുഴി ,സൈനുദ്ധീൻ ടി.എ, ഉസ്മാൻ ,അന്ത്ക്ക ,കെ.കെ മുഹമ്മദ് കുഞ്ഞി 'കെ കെ സൈഫു ,അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.