പൊവ്വൽ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റംസാൻ റിലീഫ് വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
പൊവ്വലിൽ പ്രതേകം സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ റിലീഫ് കമ്മിറ്റി ചെയർമാൻ എ.ബി ഷാഫിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദലി സാഹിബ് പരിപാടി ഉൽഘടനം ചെയ്തു. ഷിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ, റംസാൻ കിറ്റ്, പെരുന്നാൾ വസ്ത്രം, ചികിത്സ സഹായം, എസ്. എസ്.എൽ.സി, സമസ്ത മദ്രസ്സ ഉന്നത വിജയികൾക്കുള്ള സ്നേഹോപഹാരം, തുടങ്ങിയവ വിതരണം ചെയ്തു.
/)
പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. സി കമറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എസ് മുഹമ്മദ് കുഞ്ഞിസാഹിബ്, മണ്ഡലം പ്രസിഡന്റ് കെ.ഈ. എ ബക്കർ, ട്രഷറർ അമീദ് മാങ്ങാട്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, മുസ്‌ലിം ലീഗ് പഞ്ചായത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ അബ്ദുൽ റഹിമാൻ, മൻസൂർ മല്ലത്,കെ. എം.സി. സി നേതാവ് അബ്ദുൽ റഹിമാൻ മീത്തൽ, ശരീഫ് കൊടവഞ്ചി,
എ. പി ഹസ്സൈനാർ, പി. എ അസൈനാർ, ബി. എം അഷ്‌റഫ്,ബി. എം അബൂബക്കർ, അബ്ബാസ് കൊളച്ചേപ്, ബി. കെ ഹംസ ആലൂർ, എം. അബ്ദുള്ള കുഞ്ഞി ഹാജി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അനീഫ് പൈക്കം, എ. കെ യൂസഫ്, അബ്ദുള്ള കുളത്തിങ്കര, ഷഫീക് ആലൂർ, ഷാഫി. പി, പുതിയവലപ് മുഹമ്മദ് ഹാജി, ബിസ്മില്ല അബ്ദുൽ ഖാദർ, എം. കെ ഇബ്രാഹിം, കെ. എൻ അനീഫ്, എം. എസ് അബ്ദുള്ള കുഞ്ഞി ഹാജി, അമീദ് കരമൂല, എം. അബ്ദുൽ കാദർ ഹാജി.പി എ അഹമ്മദ് ഹാജി, ഉനൈസ് മദ്നിനഗർ, ശരീഫ് ചാലകര, തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ കൺവിനെർ എം എസ് ശുകൂർ സ്വാഗതവും, ബാതിഷ പൊവ്വൽ നന്ദിയും പറഞ്ഞു.