ആലുർ ഹിദായത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം 2020 ഫെബ്രുവരിയിൽ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂർ: മത സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞ് നിന്ന് 25 വർഷം പിന്നിടുന്ന ഹിദായത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം 2020 ഫെബ്രുവരി മാസം നടക്കുമെന്ന് ഭാരാവാഹികൾ അറിയിച്ചു.  പരിപാടിക്ക് മുന്നോടിയായി ഇരുപത്തഞ്ച് ഇന കർമ്മ പദ്ധതിക്ക് ആഗസ്റ്റ് 29 ന് ആലൂർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബലി പെരുന്നാൾ ദിനത്തിൽ ആലൂർ ജമാഅത്ത് പ്രസിഡൻറ് എ.ടി അബൂബക്കർ , Dr അബ്ദുൽ ഖാദർ കരക്കക്കാലിന് നൽകി നിർവ്വഹിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സിദ്ധീഖ് ബി.കെ അദ്ധ്യക്ഷനായ യോഗത്തിൽ ശിഹാബ് ആലൂർ സ്വാഗതവും ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ആലൂർ ഉദ്ഘാടനവും നിർവ്വഹിച്ചു.

Advertisment