ആലൂർ: ആലൂർ കൾച്ചറൽ ക്ലബ്ബ് ആധിത്യമരുളിയ പ്രധമ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ സ്പാർക്ക് ലെസ്സ് കഫെയുടെ ഡൊ. അബ്ദുൽഖാദർ ആലൂറിന്റെ ഉടമസ്ഥതയിലുള്ള സ്പാർക്ക് ലെസ് ഹിറ്റേഴ്സ് ചാംമ്പ്യന്മാരായി. വീറും വാശിയും നിറഞ്ഞ ഫൈനലിൽ എതിരാളിയായിരുന്ന വെൽ പ്ലാൻ ബിൽഡേഴ്സിനെതിരെ 4 വിക്കറ്റിനായിരുന്നു വിജയം.
/sathyam/media/post_attachments/83WeuToyaYgpOcVqTbAM.jpg)
ആഷിഫ് ക്യാപ്റ്റനായി നയിച്ച സ്പാർക്ക് ലെസ്സിലെ ശ്രീഹരി ടൂർണ്ണമെന്റിലെ മികച്ച താരമായും ശിഹാബിനെ മികച്ച ബാറ്റിസ്മാനായും റാഷിദിനെ മികച്ച ബൗളറായും തിരഞ്ഞടുത്തു. വ്യവസായി മുനീർ ബി.എച്ച് പൊവ്വൽ ട്രോഫി വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി സമദ് വൈറ്റ് ലൈൻ ട്രഷറർ സാലി ചബരിക്കുളം, ചാമ്പിയൻസ് ലീഗ് കോർഡിനേറ്റർ ഗഫുർ ആലൂർ എന്നിവർ നേതൃത്വം നൽകി. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.