ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പ്രർത്ഥനാദിനം ആചരിച്ചു

New Update

മസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചിച്ചത്.

Advertisment

publive-image

ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹ മ്മദ് മുസ്ലിയാര്‍, അത്തിപ്പറ്റ ഉസ്താദ്,
കോട്ടുമല ബാപ്പു മുസ്ലിയാര്‍ തുടങ്ങി മണ്‍മറഞ്ഞു സമസ്ത നേതാക്കള്‍, പള്ളി-മദ്‌റസകള്‍ സ്ഥാപിച്ചും ദീനീപ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിശ്രമം പ്രവര്‍ത്തിച്ചു കടന്നു പോയ മഹാത്മാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ അനുസ്മരിക്കുന്നതോടൊപ്പം ലോകമൊട്ടുക്കുമുള്ള വിശ്വാസികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കുടിയാണ് മദ്രസകൾ തോറും പ്രാർത്ഥന ദിനം നടന്ന് വരുന്നത്.

publive-image

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രത്ഥനയ്ക്ക് സ്ഥലം ഖത്തീബും സദർ മുഅല്ലിമുമായ കബീർ ഫൈസി പെരിങ്ങാടി നേതൃത്വം നൽകി.

ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൾകാദർ കോളോട്ട്, ട്രഷററർ അബ്ദുല്ല ആലൂർ, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിൽ ട്രഷറർ എ.മുഹമ്മദ് കുഞ്ഞി, അസീസ് എം.എ, സൈനുദ്ധീൻ ടി എ മുഅല്ലിമുമാരായ അശ്റഫ് മൗലവി, അബൂബക്കർ സഖാഫി, ഹസൈനാർ മുസ്ല്യാർ, തുടങ്ങിയവർ സംബന്ധിച്ചു.

Advertisment