ആലുർ ഹിദായത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Tuesday, August 13, 2019

ആലുർ:  മത സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞ് നിന്ന് 25 വർഷം പിന്നിടുന്ന ഹിദായത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ ഫെബ്രുവരിയിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫിയുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബലി പെരുന്നാൾ ദിനത്തിൽ ആലുർ ജുമാ മസ്ജിദിൽ വെച്ച് നിർവ്വഹിച്ചു.

ആലൂർ ജമാഅത്ത് പ്രസിഡൻറ് എ.ടി അബൂബക്കർ, ഡോ. അബ്ദുൽ ഖാദർ കരക്കക്കാലിന് നൽകി ലോഗോ പ്രകാശനം ചെയ്തു.  ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഹിദായത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് സിദ്ധീഖ് ബി.കെ സെക്രട്ടറി ശിഹാബ് ആലുർ തുടങ്ങിയവർ സംബന്ധിച്ചു.

ഇരുപ്പത്തഞ്ചാം വാർഷികത്തിന് മുന്നോടിയായി ഇരുപ്പത്തഞ്ച് ഇന കർമ്മ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി ആലുർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

×