ആലൂർ: മുളിയാർ പഞ്ചായത്തു വികസന ഫണ്ടിൽ നിന്നും ആലൂർ ജുമാ മസ്ജിദിലേക്ക് പോകുന്ന കുഞ്ഞടുക്കം റോഡ് നന്നാകുന്നതിന്ന് വേണ്ടി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ അനുവദിച്ചിരുന്നു. വർക് എസ്റ്റിമാറ്റും ബാക്കിയുള്ള നടപടികൾ മുഴുവനും പൂർത്തീകരിച്ചിട്ടും കരാറുകാരൻ പണി തുടങ്ങിയിട്ടില്ല.
/sathyam/media/post_attachments/p9hbhecjVpY8tvUdmvBZ.jpg)
പണി തുടങ്ങാത്തത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ പ്രക്ഷോഭത്തിന്ന് ഒരുങ്ങുകയാണ്. ദൈനംദിനം നൂറു കണക്കിന് വാഹനമാണ് ഇതിലൂടെ കടന്ന് പോകുന്നത് ജുമാ മസ്ജിദ് പരിസരത്തുള്ള നൂർ കണക്കിന് വീടുകളുടെ ഏക ആശ്രയമാണ് ഈ റോഡ്.
ഇനിയും പണി തുടങ്ങാത്ത സാഹചര്യത്തിൽ കരാറുകാരനെ മാറ്റി പുതിയ കരാറുകാരെ ഏല്പിച്ചു എത്രയും പെട്ടന്ന് പണി തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നാട്ടുകാർ അറിയിച്ചു.