അവസാനിപ്പിക്കണം നീതി നിഷേധം, സംരക്ഷിക്കണം പൗരസ്വാതന്ത്ര്യം: എസ്.കെ.എസ്.എസ്.എഫ് ആലൂർ ശാഖാ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂർ: എസ്. കെ. എസ്. എസ്. എഫ് ആലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി. ഇബാദ് സെക്രട്ടറി മൻസൂർ ഫൈസിയും മുതിർന്ന പ്രവർത്തകൻ ഇസ്മായിൽ മാഷും ചേർന്ന് പതാക ഉയർത്തി തുടർന്ന് പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കും രാജ്യത്തിന് വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.

Advertisment

publive-image

ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ്. ട്രഷറർ
അസീസ് എം.എ, ഹമീദ് ഓട്ടോ, ഫാറൂഖ്, അശ്രഫ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി മഷൂദ് മീത്തൽ സ്വാഗതവും ട്രഷറർ സിദ്ധീഖ് ബി. കെ നന്ദിയും പറഞ്ഞു.

Advertisment